കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയില്‍ നിന്ന് രക്ഷിക്കൂ വിളികള്‍ മാത്രമാണ് കേള്‍ക്കുന്നത്, മഹാസഖ്യത്തെ പരിഹസിച്ച് മോദി

Google Oneindia Malayalam News

അഹമ്മദാബാദ്: മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ റാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാസഖ്യത്തിന്റെ പോരാട്ടം എനിക്കെതിരെയല്ല, മറിച്ച് ഈ രാജ്യത്തിനെതിരെയാണ്. കൊല്‍ക്കത്തയില്‍ നിന്ന് ബച്ചാവോ ബച്ചാവോ വിളികള്‍ മാത്രമാണ് എനിക്ക് ഉച്ചത്തില്‍ കേള്‍ക്കാനാവുന്നത്. അഴിമതിക്കെതിരെ താന്‍ എടുത്ത ശക്തമായ നിലപാടുകള്‍ അവരെ ഒന്നിപ്പിച്ചിരിക്കുകയാണ്. രാജ്യത്തുള്ള എല്ലാവരും അഴിമതി പാര്‍ട്ടികളാണ്. അതുകൊണ്ടാണ് എന്റെ നടപടികള്‍ അവരെ ഭയപ്പെടുത്തുന്നതെന്നും മോദി പറഞ്ഞു. ജനങ്ങളുടെ പണം കൊള്ളയടിക്കാനാണ് അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. പക്ഷേ ഞാന്‍ അതിനെ എന്ത് വില കൊടുത്തും തടയാന്‍ ശ്രമിച്ചിരുന്നു. ഒറ്റയ്ക്ക് നേരിടാന്‍ കരുത്തില്ലാത്തത് കൊണ്ട് അവര്‍ ഇപ്പോള്‍ സഖ്യമുണ്ടാക്കിയിരിക്കുകയാണെന്നും മോദി പരിഹസിച്ചു.

1

സഖ്യത്തിന് ഇപ്പോള്‍ തന്നെ ഒരു ധാരണയുമില്ല. ഏതൊക്കെ നേതാക്കള്‍ക്ക് ഏന്തൊക്കെ നല്‍കണമെന്ന് മാത്രമാണ് അവര്‍ ചിന്തിക്കുന്നത്. അല്ലാതെ രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും സുരക്ഷയും അവര്‍ക്ക് പ്രധാനമല്ല. മമതാ ബാനര്‍ജിയുടെ സേവ് ഇന്ത്യ സേവ് ഡെമോക്രസി എന്ന മുദ്രാവാക്യത്തെയും മോദി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യം തകര്‍ത്തവരാണ്, ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത്. പരസ്പരം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നത്. ഒരു കുടുംബത്തിനെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് മുന്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ എന്‍ഡിഎയുടെ പദ്ധതികള്‍ രാജ്യ താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടാണെന്നും മോദി പറഞ്ഞു.

മധ്യപ്രദേശില്‍ മിഷന്‍ 20 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്..... പടനയിക്കുന്നത് രാഹുലിന്റെ വിശ്വസ്തന്‍!!മധ്യപ്രദേശില്‍ മിഷന്‍ 20 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്..... പടനയിക്കുന്നത് രാഹുലിന്റെ വിശ്വസ്തന്‍!!

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും... പുതിയ പ്രഖ്യാപനം!!കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും... പുതിയ പ്രഖ്യാപനം!!

English summary
modi mocks opposition rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X