Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി; ഉറപ്പ് ലഭിച്ചത് മോഹന്‍ലാലിന്, 15 മിനുറ്റ് ചര്‍ച്ച

ദില്ലി: കേരളത്തിന് കൂടുതല്‍ സഹായം ലഭിക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്‍ മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം അറിയിച്ചു. കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് മോദി പറഞ്ഞു. പ്രളയത്തിന് ശേഷം നവകേരളം കെട്ടിപ്പടുക്കാനുള്ള നീക്കങ്ങളില്‍ കേരളത്തിന് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.

07

കേരളം നേരിട്ട കെടുതിയുടെ ആഴം തനിക്കറിയാം. കേന്ദ്രസഹായം ലഭിക്കുമെന്നും മോദി അറിയിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് മോഹന്‍ലാല്‍ എത്തിയത്. 15 മിനുറ്റിലധികം ഇരുവരും സംസാരിച്ചു.

നേരത്തെ ഗവര്‍ണര്‍ സദാശിവം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോഴും മോദി സഹായം വാഗ്ദാനം ചെയ്തിരുന്നു. ആദ്യഘട്ടമായി പ്രഖ്യാപിച്ച 600 കോടിക്ക് പുറമെയാണ് ഇനിയും സഹായം നല്‍കുകയെന്നാണ് വിവരങ്ങള്‍.

പ്രളയ ദുരന്തത്തിന്റെ ആദ്യ നാളുകളില്‍ തന്നെ കേന്ദ്രം വിഷയത്തില്‍ ഇടപെട്ടിരുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 100 കോടി ആശ്വാസ ധനം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടാണ് പ്രധാനമന്ത്രി മോദി എത്തിയത്. അദ്ദേഹം 500 കോടി വാഗ്ദാനം ചെയ്തു.

യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ കേരളത്തിന് പ്രഖ്യാപിച്ച സഹായധനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെന്ന് ആരോപണമുയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സഹായിക്കുമെന്ന വാഗ്ദാനം. കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കുമെന്ന് മോദി മന്‍കി ബാത്ത് പരിപാടിയിലും അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+