പീഡനം; പെണ്‍മക്കളല്ല, ആണ്‍മക്കളാണ് കുറ്റക്കാര്‍: മോദി
ദില്ലി: രാജ്യത്തിന്റെ അറുപത്തെട്ടാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഓരോ ദിവസവും സ്ത്രീപീഡനത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അപമാനം കൊണ്ട് തല കുനിയുകയാണ് എന്നും മോദി പറഞ്ഞു.
മാതാപിതാക്കള്‍ ആണ്‍മക്കള്‍ക്ക് അളവില്ലാത്ത സ്വാതന്ത്ര്യം കൊടുക്കുന്നു. അവരെ ചോദ്യം ചെയ്യാതെ വളര്‍ത്തുന്നു. എല്ലാ ചോദ്യങ്ങളും പെണ്‍കുട്ടികള്‍ക്ക് നേരെ മാത്രമാണ്. എന്തുകൊണ്ടാണ് പെണ്‍മക്കളെ മാത്രം ചോദ്യം ചെയ്യുന്നത്. എന്തുകൊണ്ട് ഈ ചോദ്യങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് നേരെ ഉയരുന്നില്ല.

പന്ത്രണ്ട് വയസ്സ് മാത്രമേയുള്ളൂ എങ്കിലും പെണ്‍കുട്ടികളോട് നിങ്ങള്‍ എവിടെപ്പോയിരുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പതിവാണ്. എന്നാല്‍ ഈ ചോദ്യങ്ങളൊന്നും ആണ്‍കുട്ടികളോട് ആരും ചോദിക്കാറില്ല. സ്ത്രീകളെ പീഡിപ്പിക്കുന്നത് മുഴുവന്‍ ആരുടെയെങ്കിലും ആണ്‍മക്കളാണ്. ഏതെങ്കിലും മാതാപിതാക്കള്‍ ആണ്‍മക്കളെ ചോദ്യം ചെയ്തിട്ടുണ്ടോ.
ആണ്‍കുട്ടികള്‍ക്കും ചില അളവുകോലുകള്‍ ആവശ്യമാണ്. തെറ്റ് ചെയ്യുന്നതിന് മുമ്പേ തന്നെ അവരെ തെറ്റായ വഴികളില്‍ നിന്നും തടയണം. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിന് അതിന്റേതായ സമയം വേണം. എന്നാല്‍ മക്കള്‍ ചെയ്യുന്ന ശരിയുടെയും തെറ്റിന്റെയും ഉത്തരവാദിത്തം ഓരോ മാതാപിതാക്കള്‍ക്കുമാണ്.












Click it and Unblock the Notifications