ഒരു ചായയും കടിക്കാന്‍ രണ്ട് നമോ ജിലേബിയും
പട്ന: സ്മാര്‍ട്ട് ഫോണിനും കുര്‍ത്തയ്ക്കും പുറമേ നരേന്ദ്രമോഡി ചായയാകുന്നു, ജിലേബിയാകുന്നു. ബിഹാറില്‍ മോഡിയുടെ ജനകീയത കൂട്ടാനാണ് ചായക്കടകളും പലഹാരക്കടകളും തുടങ്ങിയത്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ പേരില്‍ തുടങ്ങിയ നമോ സ്വീറ്റ്സ് തലസ്ഥാനമായ പട്നയിലാണ് സരസ്വതീ പൂജയ്ക്കൊപ്പം ഹിറ്റായത്.
ഫ്രീയായി ജിലേബി നല്കിയാണത്രെ നമോ സ്വീറ്റ്സ് ആളുകളെ ആകര്‍ഷിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പലഹാര വിതരണത്തിനായി പട്നയില്‍ തടിച്ചുകൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സരസ്വതി പൂജയ്ക്ക് തുടങ്ങിയ പലഹാരവിതരണം 27ന് നടക്കാനിരിക്കുന്ന റാലിയിലും പരീക്ഷിക്കാനുള്ള പരിപാടിയിലാണ് പാര്‍ട്ടി. സഹസ്ര ജില്ലയിലെ എം എല്‍ എ അലോക് രഞ്ജാനാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി എന്ന മധുരപദത്തിലേക്കെത്താന് നാട്ടുകാര്‍ക്ക് മധുരം കൊടുക്കുന്ന മോഡിയുടെ പരിപാടി വിജയിക്കുമോ എന്ന് കണ്ട് തന്നെയറിയണം. പട്നയിലെ ചായക്കടകള്‍ക്കൊപ്പം സഹസ്ര ജില്ലയിലെ സ്വീറ്റ്സ് കടകള്‍ കൂടി ഹിറ്റായതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. നവരാത്രിയില്‍ ഞങ്ങളുടെ പ്രാര്‍ഥന മോഡിജി പ്രധാനമന്ത്രിയാകണം എന്നതുമാത്രം ആയിരുന്നു - ഒരു പ്രവര്ത്തകന് പറഞ്ഞു.
നമോ സ്മാര്‍ട്ട് ഫോണുകള്‍ക്കും നമോ കുര്‍ത്തകള്‍ക്കും നമോ സ്റ്റോറുകള്‍ക്കും പുറമേയാണ് ഇപ്പോള്‍ നമോ സ്വീറ്റ്സും ബി ജെ പി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. അഹമ്മദാബാദില്‍ ആരംഭിച്ച നമോ സ്റ്റോറുകള്‍ മറ്റ് 18 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും പാര്‍ട്ടിക്ക് പദ്ധതിയുണ്ട്. മോഡി സാരി, മോഡി ജിലേബി, മോഡി ടീ ഷര്‍ട്ട്, മോഡി കുര്‍ത്ത പോയിപ്പോയി കട്ടന്‍ ചായയും പരിപ്പുവടയും കൂടി മോഡിയുടെ പേരില്‍ വരുമോ എന്ന ആകാംക്ഷയിലാണ് ആളുകള്‍.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ












Click it and Unblock the Notifications