കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ചായയും കടിക്കാന്‍ രണ്ട് നമോ ജിലേബിയും

Google Oneindia Malayalam News

പട്‌ന: സ്മാര്‍ട്ട് ഫോണിനും കുര്‍ത്തയ്ക്കും പുറമേ നരേന്ദ്രമോഡി ചായയാകുന്നു, ജിലേബിയാകുന്നു. ബിഹാറില്‍ മോഡിയുടെ ജനകീയത കൂട്ടാനാണ് ചായക്കടകളും പലഹാരക്കടകളും തുടങ്ങിയത്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ പേരില്‍ തുടങ്ങിയ നമോ സ്വീറ്റ്‌സ് തലസ്ഥാനമായ പട്‌നയിലാണ് സരസ്വതീ പൂജയ്‌ക്കൊപ്പം ഹിറ്റായത്.

ഫ്രീയായി ജിലേബി നല്‍കിയാണത്രെ നമോ സ്വീറ്റ്‌സ് ആളുകളെ ആകര്‍ഷിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പലഹാര വിതരണത്തിനായി പട്‌നയില്‍ തടിച്ചുകൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സരസ്വതി പൂജയ്ക്ക് തുടങ്ങിയ പലഹാരവിതരണം 27ന് നടക്കാനിരിക്കുന്ന റാലിയിലും പരീക്ഷിക്കാനുള്ള പരിപാടിയിലാണ് പാര്‍ട്ടി. സഹസ്ര ജില്ലയിലെ എം എല്‍ എ അലോക് രഞ്ജാനാണ് ഇക്കാര്യം അറിയിച്ചത്.

narendramodi

പ്രധാനമന്ത്രി എന്ന മധുരപദത്തിലേക്കെത്താന്‍ നാട്ടുകാര്‍ക്ക് മധുരം കൊടുക്കുന്ന മോഡിയുടെ പരിപാടി വിജയിക്കുമോ എന്ന് കണ്ട് തന്നെയറിയണം. പട്‌നയിലെ ചായക്കടകള്‍ക്കൊപ്പം സഹസ്ര ജില്ലയിലെ സ്വീറ്റ്‌സ് കടകള്‍ കൂടി ഹിറ്റായതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. നവരാത്രിയില്‍ ഞങ്ങളുടെ പ്രാര്‍ഥന മോഡിജി പ്രധാനമന്ത്രിയാകണം എന്നതുമാത്രം ആയിരുന്നു - ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.

നമോ സ്മാര്‍ട്ട് ഫോണുകള്‍ക്കും നമോ കുര്‍ത്തകള്‍ക്കും നമോ സ്‌റ്റോറുകള്‍ക്കും പുറമേയാണ് ഇപ്പോള്‍ നമോ സ്വീറ്റ്‌സും ബി ജെ പി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. അഹമ്മദാബാദില്‍ ആരംഭിച്ച നമോ സ്‌റ്റോറുകള്‍ മറ്റ് 18 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും പാര്‍ട്ടിക്ക് പദ്ധതിയുണ്ട്. മോഡി സാരി, മോഡി ജിലേബി, മോഡി ടീ ഷര്‍ട്ട്, മോഡി കുര്‍ത്ത പോയിപ്പോയി കട്ടന്‍ ചായയും പരിപ്പുവടയും കൂടി മോഡിയുടെ പേരില്‍ വരുമോ എന്ന ആകാംക്ഷയിലാണ് ആളുകള്‍.

English summary
After NaMo tea shops, BJP inaugurated NaMo sweet shops in Saharsa district, Bihar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X