കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായ വില്‍ക്കാത്ത മോദി എങ്ങനെ ചായക്കടക്കാരനായി? 43 വര്‍ഷത്തെ ഉറ്റ സുഹൃത്തായ ആ പ്രമുഖന്‍ വെളിപ്പെടുത്തുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ചായ വില്‍ക്കാത്ത മോദി എങ്ങനെ ചായക്കടക്കാരനായി? | #NarendraModi | Oneindia Malayalam

ആഗ്ര: ഒരു ചായക്കടക്കാരനെ വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയ പാര്‍ട്ടി എന്നൊക്കെയാണ് ബിജെപിയുടെ അവകാശവാദം. മറ്റാരെ കുറിച്ചും അല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചാണിത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ മോദിയുടെ ജീവിതത്തെ കുറിച്ച് അത്രയേറെ അപദാനങ്ങള്‍ ആയിരുന്നു പ്രചരിച്ചിരുന്നത്.

തനിക്ക് നേരെ നടക്കുന്നത് വധശ്രമം തന്നെ... ആവര്‍ത്തിച്ച് പ്രവീണ്‍ തൊഗാഡിയതനിക്ക് നേരെ നടക്കുന്നത് വധശ്രമം തന്നെ... ആവര്‍ത്തിച്ച് പ്രവീണ്‍ തൊഗാഡിയ

സത്യത്തില്‍ നരേന്ദ്ര മോദി ചായ വിറ്റിരുന്നോ എന്ന ചോദ്യം പലരും ഉന്നയിച്ചിട്ടുണ്ട്. ചായ വിറ്റിരുന്നു എന്ന് പറയുന്ന കാലഘട്ടവും ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു എന്നത് വാസ്തവം ആണ്.

ഇപ്പോഴിതാ, നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായിരുന്നു വ്യക്തി തന്നെ അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ബിജെപി, ആര്‍എസ്എസ് നേതൃത്വത്തോട് പിണങ്ങി നില്‍ക്കുന്ന വിഎച്ച്പി മുന്‍ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മോദി ചായ വിറ്റിട്ടില്ല

മോദി ചായ വിറ്റിട്ടില്ല

നരേന്ദ്ര മോദി ഇതുവരെ ചായ വിറ്റിട്ടില്ലെന്നാണ് പ്രവീണ്‍ തൊഗാഡിയ പറയുന്നത്. അതെല്ലാം വെറും സഹതാപത്തിന് വേണ്ടി പറഞ്ഞുപ്രചരിപ്പിച്ചതാണെന്നാണ് തൊഗാഡിയയുടെ വാദം.

43 വര്‍ഷത്തെ സൗഹൃദം

43 വര്‍ഷത്തെ സൗഹൃദം

നരേന്ദ്ര മോദിയുമായി ദീര്‍ഘകാല സൗഹൃദം ഉള്ള ആളാണ് പ്രവീണ്‍ തൊഗായി. 43 വര്‍ഷത്തോളം രണ്ട് പേരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ഇക്കാലത്തിനടിയില്‍ ഒന്നും മോദി ചായ വിറ്റതായി തനിക്ക് അറിയില്ലെന്നാണ് തൊഗാഡിയ പറഞ്ഞത്.

ഇപ്പോള്‍ പിണക്കം

ഇപ്പോള്‍ പിണക്കം

എന്തായാലും ഇപ്പോള്‍ തൊഗാഡിയയും നരേന്ദ്ര മോദിയും തമ്മില്‍ നല്ല ബന്ധത്തിലല്ല. മോദിയുമായി പിണങ്ങിയതോടെ തൊഗാഡിയയെ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് തൊഗാഡിയ വിഎച്ച്പിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.

അന്താരാഷ്ട്രീയ ഹിന്ദു പരിഷത്

അന്താരാഷ്ട്രീയ ഹിന്ദു പരിഷത്

വിഎച്ച്പി വിട്ടതിന് ശേഷം തൊഗാഡിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു. ഫെബ്രുവരി 9 ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ് തൊഗാഡിയ. അത് ഹിന്ദുക്കളുടെ പാര്‍ട്ടി ആയിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

രാമക്ഷേത്രത്തോട് താത്പര്യമില്ലെന്ന്

രാമക്ഷേത്രത്തോട് താത്പര്യമില്ലെന്ന്

ബിജെപിയ്ക്കും ആര്‍എസ്എസ്സിനും രാമക്ഷേത്ര നിര്‍മാണത്തില്‍ ഒരു താത്പര്യവും ഇല്ലെന്നും തൊഗാഡിയ ആരോപിക്കുന്നുണ്ട്. മോദിയുടേയും ഭയ്യാജി ജോഷിയുടേയും പ്രസ്താവനകള്‍ തെളിയിക്കുന്നത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്രം നിര്‍മിക്കില്ലെന്നാണ്. ആര്‍എസ്എസ്സും ബിജെപിയും ചേര്‍ന്ന് 125 കോടി ഇന്ത്യക്കാരെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇപ്പോള്‍ ഹിന്ദുക്കള്‍ ഉണര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്നും തൊഗാഡിയ പറയുന്നുണ്ട്.

രാമക്ഷേത്രം ബിജെപിയുടെ ജീവരക്തം

രാമക്ഷേത്രം ബിജെപിയുടെ ജീവരക്തം

നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാലും രാമക്ഷേത്രം നിര്‍മിക്കില്ലെന്നാണ് തൊഗാഡിയയുടെ പക്ഷം. കാരണം രാമക്ഷേത്ര വിഷയം ബിജെപിയുടേയും ആര്‍എസ്എസിന്റേയും ജീവരക്തമാണ്. ഈ വിഷയം പരിഹരിച്ചുകഴിഞ്ഞാല്‍ പിന്നെ ബിജെപിയ്ക്കും ആര്‍എസ്എസ്സിനും ഒന്നും ചെയ്യാനില്ല. അതോടെ അവര്‍ തകരുകയും ചെയ്യും.

തങ്ങളെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍

തങ്ങളെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍

താന്‍ പുതിയതായി പ്രഖ്യാപിക്കാന്‍ പോകുന്ന പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ അടുത്ത ദിവസം തന്നെ രാമക്ഷേത്ര നിര്‍മാണം തുടങ്ങും എന്നും തൊഗാഡിയ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35എ വകുപ്പ് റദ്ദാക്കുമെന്നും തൊഗാഡിയ പറഞ്ഞു.

English summary
Modi never sold tea, just a gimmick to gain sympathy, says Praveen Togadia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X