മോഡി വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത
ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, പി ചിദംബരം എന്നിവരാണ് മോഡി പ്രഭാവത്തെപ്പറ്റി കടകവിരുദ്ധമായ അഭിപ്രായങ്ങള്‍ പറയുന്നത്.
വരുന്ന തിരഞ്ഞെടുപ്പില്‍ മോഡി കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാകും എന്നായിരുന്നു ഗോവയിലെ പൊതുപരിപാടിയില്‍ വെച്ച് കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം പറഞ്ഞത്. എന്നാല്‍ അല്‍പസമയത്തിനകം തന്നെ ചിദംബരത്തിന് മറുപടിയുമായി ഷിന്‍ഡെ രംഗത്തെത്തി. മോഡിയെ കോണ്‍ഗ്രസ് കാര്യമായി എടുക്കുന്നേ ഇല്ല എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

പി ചിദംബരം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം ആയിരിക്കും. താന്‍ പറയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായമാണ്. മോഡി കോണ്‍ഗ്രസിന് ഒരു വെല്ലുവിളിയേ അല്ല. കോണ്‍ഗ്രസ് വളരെ വലിയ പാര്‍ട്ടിയാണ്. പഴയ പാര്‍ട്ടിയാണ്. 120 വര്‍ഷത്തിലധികം പഴക്കമുള്ള പാര്‍ട്ടിയാണത് - നരേന്ദ്രമോഡി പ്രഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിന്‍ഡെയുടെ മറുപടി ഇങ്ങനെയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വം, മോഡി പ്രഭാവം തുടങ്ങിയ കാര്യങ്ങളില്‍ കോണ്‍ഗ്രസിലുള്ള ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് മുതിര്‍ന്ന നേതാക്കളായ പി ചിദംബരത്തിന്റെയും സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെയും പ്രസ്താവനകള്‍. നേരത്തെ, ദിഗ് വിജയ് സിംഗ്, ശശി തരൂര്‍ മുതലായ പാര്‍ട്ടി വക്താക്കളും സീനിയര്‍ നേതാക്കളും മോഡിക്കെതിരെ പ്രസ്താവന യുദ്ധവുമായി രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications