Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയും വാജ്‌പേയും അല്ല മോഡി: ചിദംബരം

ദില്ലി: എ ബി വാജ്‌പേയ്, എല്‍ കെ അദ്വാനി എന്നിവരെപ്പോലെ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താന്‍ പറ്റിയ നേതാവല്ല നരേന്ദ്ര മോഡി എന്ന് മന്ത്രി പി ചിദംബരം. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മോഡി കോണ്‍ഗ്രസിന് ഒരു പ്രശ്‌നമാകില്ല എന്ന് ധനകാര്യ മന്ത്രി പറഞ്ഞത്.

അദ്വാനി, വാജ്‌പേയ് എന്നിവരെക്കാള്‍ ശക്തനായ സ്ഥാനാര്‍ഥിയാണ് നരേന്ദ്രമോഡി എന്ന് താന്‍ കരുതുന്നില്ല. അദ്വാനിയെയും വാജ്‌പേയിയെയും തോല്‍പ്പിച്ച കോണ്‍ഗ്രസിന് മോഡി ഒരു വെല്ലുവിളിയാകും എന്ന് തോന്നുന്നില്ല - ചിദംബരം പറഞ്ഞു.

modi - chidambaram

അഴിമതി രാജ്യത്തെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് എന്ന് ധനകാര്യമന്ത്രി സമ്മതിച്ചു. പക്ഷേ അത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല. ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അഴിമതിയുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ചിദംബരം മോഡിക്കെതിരെ രംഗത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോഡി.

നേരത്തെ ദിഗ്വിജയ് സിംഗ്, ശശി തരൂര്‍ തുടങ്ങിയ നേതാക്കളും സമാനമായ പ്രസ്താവനകളുമായി മോഡിക്കെതിരെ രംഗത്തുവന്നിരുന്നു. നരേന്ദ്രമോഡി തങ്ങള്‍ക്ക് ഭീഷണിയാകില്ല എന്ന് സ്ഥാപിക്കാനാണ് പ്രസ്താവന യുദ്ധങ്ങളിലൂടെ കോണ്‍ഗ്രസിന്റെ ശ്രമം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+