കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി, ഒബാമ 'ഹഗ് ഓഫ് ലവ്' പാകിസ്താനെ വിരട്ടാനുള്ള മോദി തന്ത്രം?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അമേരിയ്ക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചതോടെ ആകെ അങ്കാലാപ്പിലാണ് പാകിസ്താന്‍. മാരുതി ആള്‍ട്ടോയുള്ള അസൂയക്കാരനായ ഗൃഹനാഥന് അയല്‍ക്കാരന്‍ ബെന്‍സ് വാങ്ങുന്നത് എങ്ങനെ സഹിയ്ക്കും. ഏറെക്കുറേ ഇതുപോലെ തന്നെയാണ് പകിസ്താന്റെ അവസ്ഥയും. ഇന്ത്യ സന്ദര്‍ശിച്ച ഒബമായും മോദിയും പ്രോട്ടോകോളും മറ്റ് എല്ലാ നൂലാമാലകളും മറികടന്ന് ആശ്ലേഷിച്ചതും പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. മോദിയും ഒബാമയും തമ്മില്‍ ഇത്ര സൗഹൃദത്തിലാണോ എന്നാലോചിച്ചിട്ടുണ്ടാകും.

മോദിയെ തന്ത്രശാലി എന്നു വിളിയ്ക്കുന്നവര്‍ മോദി ഒബാമ ആശ്ലേഷത്തേയും തന്ത്രമാണെന്ന് തന്നെയാണ് വിശേഷിപ്പിയ്ക്കുന്നത്. ലോകത്തെ വല്യേട്ടനായ ഒബമായോട് ഇത്രയും അടുത്ത് ഇടപഴകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക സാധിയ്ക്കുന്നത് തന്നെ നയതന്ത്രബന്ധങ്ങള്‍ക്കപ്പുറം ഇരു നേതാക്കളും തമ്മില്‍ മാനസികമായി നല്ല അടുപ്പം പുലര്‍ത്തുന്നു എന്നതിന് ഉദാഹരണമാണ്.

Modi, Obama 2

മുന്‍പ് പാകിസ്താന്റെ അന്നദാതാവായിരുന്നും അമേരിയ്ക്ക. എന്നാല്‍ തീവ്രദാത്തിന്റെ പേരില്‍ അമേരിയ്ക്കയും പാകിസ്താനും അത്ര രസത്തിലല്ല. അമേരിയ്ക്കയുടെ ഈ പിണക്കം പാകിസ്താന് സഹിയ്ക്കില്ല. അതിലും അപ്പുറമാണ് റിപ്പബ്ളിക്ക് ദിനത്തിലുള്ള ഒബാമയുടെ ഇന്ത്യ സന്ദര്‍ശനവും മോദിയുടെ കെട്ടിപ്പിടിത്തവും. ഇതിനും അപ്പുറം മോദി ഒബാമയെ 'ബരാക്' എന്നാണ് സംബോധന ചെയ്തതും. ഇത്രയ്‌ക്കൊക്കെ അടുപ്പമുണ്ടോ ഈ രണ്ടു നേതാക്കളും തമ്മില്‍.

Modi, Obama1

മുംബൈ ആക്രമണത്തില്‍ ഉള്‍പ്പടെ പാകിസ്താന്‍ പ്രതികളെ വെറുതെ വിടുന്നതിനെതിരെ അമേരിയ്ക്ക നിലപാട് കടുപ്പിച്ചിട്ടുണ്ട്. തീവ്രവാദത്തില്‍ പാകിസ്താനോട് അകലുകയും ഇന്ത്യയോട് അടുക്കുകയും ചെയ്യുകയാണ് അമേരിയ്ക്ക.

Modi, Obama 3

ഈ അവസരമൊല്ലാം മോദി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് പറയാതെ വയ്യ. ശത്രുതയിലുള്ള അയല്‍രാജ്യങ്ങളെ അസൂയക്കാരാക്കുന്ന തരത്തിലുള്ള വരവേല്‍പ്പും പെരുമാറ്റവുമാണ് മോദിയില്‍ നിന്നും ഒബമായ്ക്ക് ലഭിച്ചത്. എന്തിനേറേ ആ കെട്ടിപിടിത്തം പോലും പലര്‍ക്കുമുള്ള മോദിയുടെ മറുപടിയാണെന്ന് പറയാതെ വയ്യ.

English summary
How symbolic was the hug between Narendra Modi and Barack Obama? What was the significance of Modi addressing the US president as Barack? While it makes it clear the two leaders have established a relationship beyond bi-lateral ties, the other key factor is that this rapport has made Pakistan extremely jittery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X