മോദിക്ക് നവരാത്രി വ്രതം; വെറ്റ് ഹൗസില്‍ ഡിന്നറില്ല?
ദില്ലി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസില്‍ വിഭവസമൃദ്ധമായ സല്‍ക്കാരം ഉണ്ടാകുമോ. ഉണ്ടാകാനിടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നവരാത്രി വ്രതക്കാലത്താണ് മോദിയുടെ അമേരിക്ക സന്ദര്‍ശനം എന്നത് തന്നെ കാരണം. നവരാത്രിക്കാലത്ത് മോദി വെറും നാരങ്ങവെള്ളം മാത്രമേ കുടിക്കാറുള്ളൂ.
കാലങ്ങളായി തുടര്‍ന്നുവരുന്ന തന്റെ ശീലം മോദി തെറ്റിക്കാന്‍ സാധ്യതയില്ലെന്ന് മോദിയുടെ സഹോദരനായ പ്രഹ്ലാദ് മോദി പറഞ്ഞു. നവരാത്രി വ്രതക്കാലത്ത് മോദി നാരങ്ങവെള്ളം മാത്രമേ കുടിക്കാറുളളൂ. അത് അദ്ദേഹം മാറ്റില്ല. എന്റെ പരിചയവും അനുഭവവും കൊണ്ട് പറയുകയാണ്, മോദി തന്റെ ശീലം മാറ്റില്ല. സഹോദരന്‍ മാത്രമല്ല, മോദിയെ അടുത്തറിയുന്നവരെല്ലാം പറയുന്നത് മോദി തന്റെ ശീലങ്ങളില്‍ വിട്ടുവീഴ്ച വരുത്തില്ല എന്നാണ്.

അത് ഒരിക്കലും സംഭവിക്കില്ല. നവരാത്രി വ്രതത്തില്‍ മോദി വീഴ്ച വരുത്തുന്ന കാര്യം ചിന്തിക്കുക കൂടി വേണ്ട. കഴിഞ്ഞ 35 വര്‍ഷത്തിലധികമായി മോദി നവരാത്രിക്കാലത്ത് വ്രതമെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്ത് മഹേന്ദ്ര ദര്‍ജി പറഞ്ഞു. 65 കാരനായ ദര്‍ജി കുട്ടിക്കാലത്ത് മോദിക്കൊപ്പം വട്‌നാഗര്‍ സ്‌കൂളില്‍ പോകുകയും നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള ആളാണ്.
നവരാത്രി വ്രതക്കാലത്ത് മോദി കാലത്ത് അഞ്ച് മണിക്ക് ഉണരുകയും പ്രാര്‍ഥനകളും വ്രതവും നോക്കുകയും ചെയ്യാറുണ്ടെന്ന് 12 വര്‍ഷമായി മോദിയുടെ കയ്യില്‍ രാഖി കെട്ടുന്ന ജയശ്രീ പാണ്ഡ്യ പറഞ്ഞു. ആദ്യമായി അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി മോദിക്ക് വിഭവസമൃദ്ധമായ വിരുന്ന് ഒരുക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. നവരാത്രി വ്രതം വെടിഞ്ഞ് മോദി ആ സല്‍ക്കാരം സ്വീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ശുദ്ധ സസ്യാഹാരി കൂടിയാണ് 64 കാരനായ മോദി. സെപ്തംബര്‍ 26നാണ് മോദി അമേരിക്കയിലെത്തുന്നത്.












Click it and Unblock the Notifications