കാശ്മീരിന്‍റെ പ്രത്യേകപദവി മാറ്റാന്‍ മോഡിക്കാവില്ല
ദില്ലി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ആം വകുപ്പിനെപ്പറ്റി യുക്തിപരമായി ചര്‍ച്ച ചെയ്യണമെന്ന നരേന്ദ്രമോഡിയുടെ പ്രസംഗം വിവാദത്തില്‍. കശ്മീരിനെ ഇന്ത്യയില്‍ നിന്നും അകറ്റുന്നതാണ് ഈ വകുപ്പ്. ലിംഗ സമത്വവും വികസനവുമൊക്കെ തടയുന്നതും പ്രത്യേക പദവിയാണെന്നാണ് മോഡിയുടെ അഭിപ്രായം. പ്രത്യേക പദവി പുനരാവിഷ്‌കരിയ്ക്കണമെന്ന മോഡിയുടെ പ്രസ്താവയോട് കാശ്മീര്‍ മുഖ്യമന്ത്രി പ്രതികരിച്ചു.
മോഡി എത്രശ്രമിച്ചാലും കശ്മീരിന്റെ പ്രത്യേക പദവിയെ പുനരാവിഷ്‌കരിയ്ക്കാന്‍ കഴിയില്ലെന്ന് ഒമര്‍ അബ്ദുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ മോഡിയെ വെല്ലുവിളിച്ചു. ചുരുക്കത്തില്‍ മോഡി ഇനി എത്ര തവണ ഇന്ത്യന്‍ പ്രധാനമന്ത്രി ആയാലും കാശ്മീരിന്‍റെ പ്രത്യേക പദവി മാറ്റാനാകില്ലെന്നായിരുന്നു ഒമറിന്റെ പ്രതികരണം. 370 ാം വകുപ്പിനെ പറ്റിയോ കശ്മീരിന്റെ ചരിത്രത്തെപ്പറ്റിയോ ഒന്നും അറിയാതെയാണ് മോഡിയുടെ പ്രസ്താനയെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

കാശ്മീരിന് പ്രത്യേക അധികാരങ്ങളും അവകാശങ്ങളും നല്‍കുന്ന ഭരണ ഘടനയിലെ പ്രത്യേക വകുപ്പാണ് 370. ഈ വകുപ്പിന്‍ പ്രകാരം ആ സംസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ചില പദവികള്‍ ലഭിയ്ക്കും. ഇവിടെ സന്ദര്‍ശിയ്ക്കുന്നതിനും ഭൂമി വാങ്ങുന്നതിനും നിയന്ത്രണങ്ങളുണ്ട്. ചുരുക്കത്തില്‍ ഇന്ത്യയുടെ ഭാഗമാണെങ്കിലും കാശ്മീരിന് മാത്രമായി ചില അധികാരങ്ങള്‍ ഇ നിയമം മൂലം ലഭിയ്ക്കുന്നു.
370ാം വകുപ്പ് ഭരണഘടനയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപി ഏറെ നാളുകളായി ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications