മോഡി നുണക്കമ്പനിയുടെ ചെയര്‍മാന്‍: കോണ്‍ഗ്രസ്
രാജ്ഗഡ്: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്ക് ആകെ അറിയാവുന്ന ഭാഷ അധിക്ഷേപത്തിന്റേതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്. നുണ നിര്‍മാണ കമ്പനിയുടെ ചെയര്‍മാനാണ് നരേന്ദ്രമോഡി. മറ്റുള്ളവരെ അധിക്ഷേപിക്കുക എന്നത് മാത്രമാണ് മോഡിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ ചെയ്യാനുള്ളത് - സിംഗ് പറഞ്ഞു.
നേരത്ത തന്റെ പ്രസംഗത്തില്‍, ദിഗ് വിജയ് സിംഗ് നുണക്കമ്പനി നടത്തുന്ന ആളാണ് എന്ന് മോഡി വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് നുണ നിര്‍മിക്കുന്ന കമ്പനിയുടെ ചെയര്‍മാനാണ് മോഡിയെന്ന് സിംഗ് തിരിച്ചടിച്ചത്. കലം ചായക്കോപ്പയോട് നീ കറുത്തിട്ടാണ് എന്ന് പറയുന്നത് പോലെയാണ് മോഡി മറ്റുള്ളവരെ വിമര്‍ശിക്കുന്നത്. എവിടെ, എപ്പോഴാണ് താന്‍ നുണയായി ഒരു കാര്യമെങ്കിലും പറഞ്ഞത് എന്ന് തെളിയിക്കാന്‍ സിംഗ് മോഡിയെ വെല്ലുവിളിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മോഡി ഉപയോഗിക്കുന്ന ഭാഷയ്‌ക്കെതിരെയും സിംഗ് ആഞ്ഞടിച്ചു. ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രസ്താവനകളാണ് മോഡി നടത്തുന്നത്. മോഡിക്കെതിരായ ആക്രമണം തുടരുമെന്ന് സൂചിപ്പിച്ച സിംഗ് കോണ്‍ഗ്രസ് നേതാക്കളെ ജയിലില്‍ അടക്കും എന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട എന്നും മോഡിയോട് പറഞ്ഞു.
മോഡിയുടെ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് വികസനത്തിന്റെ കഥകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. മോഡിയുടെ ചരിത്രബോധത്തെക്കുറിച്ചും ഇപ്പോള്‍ ആളുകള്‍ക്ക് അറിയാം. ഇന്ത്യാ ചരിത്രം പോകട്ടെ, സ്വന്തം പ്രസ്ഥാനത്തിന്റെ നാള്‍വഴികള്‍ പോലും മോഡിക്ക് നിശ്ചയമില്ല. രാജ്ഗഡില്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിംഗ്.












Click it and Unblock the Notifications