Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി അധികാരത്തില്‍ വരില്ല!! സോഷ്യല്‍ മീഡിയയുടെ വന്‍ പ്രവചനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആത്മവിശ്വാസം വീണ്ടെടുത്ത നിലയിലാണ് ബിജെപി. അധികാര തുടര്‍ച്ച സ്വപ്നം കണ്ട് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യകക്ഷികളെ ഒന്നിച്ച് നിര്‍ത്താനുള്ള നീക്കങ്ങളും ബിജെപി സജീവമാക്കി തുടങ്ങി. പ്രമുഖ സഖ്യകക്ഷി നേതാക്കള്‍ക്ക് വിരുന്നു വരെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഒരുക്കി കഴിഞ്ഞു.

എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങളൊന്നും യാതൊരു തരത്തിലും ഫലിക്കാന്‍ സാധ്യത ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ നിരീക്ഷണം. മോദി നിലംതൊടില്ലെന്ന് പറയാന്‍ സോഷ്യല്‍ മീഡിയ നിരത്തുന്ന ചില കാരണങ്ങളും ഉണ്ട്. അത് ഇവയാണ്

എക്സിറ്റ് പോളുകള്‍

എക്സിറ്റ് പോളുകള്‍

അവസാന നിമിഷം വരെ പരിമുറുക്കം നിറഞ്ഞ അവസ്ഥയില്‍ നിന്നാണ് എക്സിറ്റ് പോളോട് കൂടിയാണ് ബിജെപി കേന്ദ്രങ്ങളില്‍ അയവ് വന്നിരിക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്നും പുറത്തുനിന്നുള്ള പാര്‍ട്ടികളുടെ യാതൊരു പിന്തുണയും ആവശ്യമില്ലെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ.

 ഗ്രാന്‍റ് പാര്‍ട്ടി

ഗ്രാന്‍റ് പാര്‍ട്ടി

ഈ പ്രതീക്ഷയോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ബിജെപി സജീവമാക്കി തുടങ്ങി. എന്തിന് ബിജെപി അധ്യക്ഷന്‍ എന്‍ഡിഎ ഘടകക്ഷി നേതാക്കള്‍ക്ക് വേണ്ടി ഒരുഗ്രന്‍ വിരുന്ന് സത്കാരം തന്നെ ഒരുക്കി. എന്നാല്‍ ഈ വിരുന്നൊക്കെ അസ്ഥാനത്ത് ആകുമെന്നാണ് സോഷ്യല്‍ മീഡിയ വാദിക്കുന്നത്.

 സോഷ്യല്‍ മീഡിയ വാദം

സോഷ്യല്‍ മീഡിയ വാദം

ഒരു കാരണവശാലും മോദി അധികാരത്തില്‍ വരില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം വാദിക്കുന്നുണ്ട്. ഇക്കൂട്ടര്‍ നിരത്തുന്ന വാദങ്ങള്‍ ഇതൊക്കെയാണ്.

 കേസ് പിന്‍വലിച്ചു

കേസ് പിന്‍വലിച്ചു

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷ്ണല്‍ ഹെരാള്‍ഡ് ദിനപത്രത്തിനും എതിരായ 5000 കോടിയുടെ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ അനില്‍ അംബാനി തിരുമാനിച്ചതാണ് ആദ്യ സൂചന.

 എസ്പി നേതാക്കള്‍ക്കെതിരെ

എസ്പി നേതാക്കള്‍ക്കെതിരെ

കോണ്‍ഗ്രസ് സര്‍ക്കാരാകും അധികാരത്തില്‍ വരികയെന്നത് മുന്നില്‍ കണ്ടുള്ള നീക്കമാണ് അതെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസും സിബിഐ പിന്‍വലിച്ചിട്ടുണ്ട്.

 ഭൂരിപക്ഷം തികയ്ക്കാന്‍

ഭൂരിപക്ഷം തികയ്ക്കാന്‍

ഇതും പരാജയ ഭീതി മുന്നില്‍ കണ്ടുള്ള ബിജെപിയുടെ അറ്റകൈ പ്രയോഗമാണെന്നാണ് ഒരുകൂട്ടരുടെ വാദം. ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിലപേശി കൂടെക്കൂട്ടാനുള്ള നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

 സിബിഐ നീക്കം

സിബിഐ നീക്കം

സമാജ്വാദി നേതാവ് മുലായം സിങ്ങ് യാദവിനും മക്കളായ അഖിലേഷ് യാദവ് , പ്രതീക് യാദവ് എന്നിവര്‍ക്കാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയത്.

 മോദിയുടെ പ്രസ്താവന

മോദിയുടെ പ്രസ്താവന

തനിക്ക് തിരഞ്ഞെടുപ്പ് ഒരു ആത്മീയ യാത്രയാണെന്നും ആരേയും പരാജയപ്പെടുത്താന്‍ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് അല്ലാ എന്നും മോദി പ്രതികരിച്ചിരുന്നു. തോല്‍വി ഭയന്നുള്ള കുറ്റസമ്മതമാണ് ഈ പ്രസ്താവനയെന്നാണ് ഇവര്‍ വാദിക്കുന്നത്.

 സ്തുതിപാടകര്‍

സ്തുതിപാടകര്‍

മോദിക്ക് അനുകൂലമായ പ്രവചനം നടത്തിയ ചാനലുകള്‍ എല്ലാം ബിജെപി സ്തുതിപാടകരാണെന്നാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അതുകൊണ്ട് തന്നെ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ വിശ്വസിക്കേണ്ടതില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

 എതിര്‍ത്ത് മറുപക്ഷം

എതിര്‍ത്ത് മറുപക്ഷം

അതേസമയം ഇത്തരം വാദങ്ങളൊക്കെ അടിസ്ഥാന രഹിതമാണെന്ന് മറുപക്ഷം വാദിക്കുന്നുണ്ട്. പരാജയ ഭീതി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിനാണെന്നും ഇവിഎമ്മിനുമേല്‍ പഴിചാരുന്നത് അതിന്‍റെ സൂചനയാണെന്നും ഇവര്‍ വാദിക്കുന്നു. കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന ഭീതി പ്രതിപക്ഷ നിരയിലെ പ്രാദേശിക കക്ഷികളില്‍ നിഴലിച്ചിട്ടുണ്ടെന്നാണ് അവരുടെ ഇപ്പോഴത്തെ മൗനത്തിന് പിന്നിലെന്നും ഇവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+