കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ അംബാനിയുടേയും അദാനിയുടേയും സര്‍ക്കാര്‍, ബീഹാർ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിലെ ആദ്യത്തെ പ്രചാരണ റാലിയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പമാണ് ബീഹാറിലെ ഹിസ്വയിലും കഹല്‍ഗാവിലേയും റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്.

വിജയ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, ഗായകന്‍ മനുഷ്യനാണ്, അയാള്‍ക്കും ജീവിക്കണമെന്ന് ശ്രീറാംവിജയ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, ഗായകന്‍ മനുഷ്യനാണ്, അയാള്‍ക്കും ജീവിക്കണമെന്ന് ശ്രീറാം

ചൈന എപ്പോഴാണ് ഇന്ത്യ വിട്ട് പോകുന്നത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യന്‍ ഭൂമിയിലാണ് ചൈനയുടെ സൈനികര്‍ ഉളളത്. അപ്പോള്‍ എന്തിനാണ് പ്രധാനമന്ത്രി കള്ളം പറഞ്ഞത് എന്ന് രാഹുല്‍ ചോദിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രി താന്‍ രക്തസാക്ഷികള്‍ക്ക് മുന്നില്‍ തല കുനിക്കുന്നുവെന്ന് പറയുന്നു. രാജ്യത്തെ 2 കോടി യുവാക്കള്‍ക്ക് ജോലി നല്‍കും എന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി പറഞ്ഞത്. എന്നിട്ട് ആര്‍ക്കെങ്കിലും ജോലി കിട്ടിയോ എന്നും രാഹുല്‍ ചോദിച്ചു.

rg

കര്‍ഷകരേയും പട്ടാളക്കാരേയും കുടിയേറ്റ തൊഴിലാളികളേയും ചെറുകിട കച്ചവടക്കാരേയും നമിക്കുന്നു എന്ന് പറയുകയും അംബാനിമാരേയും അദാനിമാരേയും കാണാന്‍ പോകുകയും ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അംബാനിക്കും അദാനിക്കുമാണ് മോദി വഴിയൊരുക്കി കൊടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ നിങ്ങളുടെ ഭൂമിയും വരുമാനവും കൊളളയടിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അംബാനിയുടേയും അദാനിയുടേയും സര്‍ക്കാര്‍ ആണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

കോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ, വിനു വി ജോണിന് ബെന്യാമിന്റെ മറുപടികോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ, വിനു വി ജോണിന് ബെന്യാമിന്റെ മറുപടി

നേരത്തെ ബീഹാറില്‍ അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങള്‍ അവരിപ്പോള്‍ രാജ്യത്ത് മുഴുവനായി കൊണ്ടുവന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലില്ലാതെയാവും. നോട്ട് നിരോധനം കൊണ്ട് ആര്‍ക്കെങ്കിലും നേട്ടമുണ്ടായോ എന്ന് രാഹുല്‍ ചോദിച്ചു. നിങ്ങള്‍ ക്യൂ നില്‍ക്കുകയും നിങ്ങളുടെ പണം ധനികരുടെ പോക്കറ്റുകളിലെത്തുകയും ചെയ്തു.

തങ്ങള്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ 60 ലക്ഷം കര്‍ഷകരുടെ കടങ്ങളാണ് തീര്‍പ്പാക്കിയത് എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ നിങ്ങളെ മൈലുകളോളം നടത്തിച്ചു. ലോക്ക്ഡൗണ്‍ കാരണം കുടിയേറ്റ തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇക്കുറി നിതീഷ് കുമാറിനും നരേന്ദ്ര മോദിക്കും ബീഹാര്‍ ചുട്ട മറുപടി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
Modi paves way for Adanis and Ambanis, Says Rahul Gandhi in election rally at Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X