കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ മോദി അഹിസയ്ക്കായി

  • By Justin Joseph
Google Oneindia Malayalam News

ഗാന്ധിനഗര്‍: ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയുടെ പുതിയ പ്രതിജ്ഞ. അക്രമരാഹിത്യത്തിനായും ലോകസമാധാനത്തിനായും നിലകൊള്ളുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്.

ശ്രീബുദ്ധന്റെ ജന്മവാര്‍ഷികമാണ് ബുദ്ധ പൂര്‍ണ്ണിമയായി ആചരിക്കുന്നത്. ട്വിറ്ററിലാണ് മോദി ബുദ്ധപൂര്‍ണ്ണിമ ദിനത്തിലെ തന്റെ ചിന്തകള്‍ കുറിച്ചിരിക്കുന്നത്. മോദിയുടെ വാക്കുകള്‍ ഇപ്രകാരമാണ്: ബുദ്ധ ഭഗവാന്റെ ആശയങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന ലോക സമാധാനവും, അക്രമരാഹിത്യവും മനുഷ്യരാശിയോടുള്ള സേവനവും ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

Modi

ബുദ്ധപൂര്‍ണ്ണിമയില്‍ ലോകത്തെ നൂറ്റാണ്ടുകളായി നയിക്കുന്ന ബുദ്ധന് ഈ ദിവസം സമര്‍പ്പിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ പറയുന്നത് പ്രകാരം നരേന്ദ്ര മോദി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണ്. മോദി നയിക്കുന്ന എന്‍ ഡി എ ഭരണത്തിന് വേണ്ട 273 എന്ന മാന്ത്രിക സംഖ്യ തികയ്ക്കും എന്നാണ് കരുതപ്പെടുന്നത്.
English summary
Modi pledges commitment to non -violence on Buddha Purnima.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X