കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കാര്‍ഷിക ബില്ലിലൂടെ വലിയ ലാഭം നേടിയ കര്‍ഷകനെന്ന്‌ മോദി; വന്‍ നഷ്ടമാണ്‌ സംഭവിച്ചതെന്ന്‌ കര്‍ഷകന്‍

Google Oneindia Malayalam News

മുംബൈ‌: പുതിയ കാര്‍ഷിക ബില്ലിലെ സാധ്യതകള്‍ ഉപയോഗിച്ച്‌ നേട്ടമുണ്ടാക്കിയ കര്‍ഷകനെന്ന്‌ നരേന്ദ്രമോദി മാന്‍കി ബാത്തിലൂടെ അഭിനന്ദിച്ചയാള്‍ കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട്‌ രംഗത്ത്‌. മഹാരാഷ്ട്രയില്‍ നിന്നുള്ള ജിതേന്ദ്ര ഭോയി എന്ന കര്‍ഷകനാണ്‌ ഇപ്പോള്‍ കര്‍ഷക സമരത്തെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌. തനിക്ക്‌ പുതിയ കാര്‍ഷിക നിയമം വലിയ നഷ്ടമാണ്‌ സമ്മാനിച്ചതെന്നും ഈ കര്‍ഷകന്‍ പറയുന്നു.

പുതിയ കാര്‍ഷിക നിയമത്തിലൂടെ ഇടനിലക്കാരനില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന പണം ജിതേന്ദ്രക്ക്‌ നേരിട്ട്‌ ലഭിച്ചതായും, ഇത്‌ വഴി ജിതേന്ദ്രക്ക്‌ വലിയ രീതിയില്‍ ലാഭം നേടാനായി എന്നുമായിരുന്നു മാന്‍കി ബാത്തില്‍ നരേന്ദ്ര മോദി പറഞ്ഞത്‌.

protest

എന്നാല്‍ സബ്‌ ഡിവിഷ്‌ണല്‍ മജിസ്‌ടേറ്റിന്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തനിക്ക്‌ ലഭിക്കേണ്ടയിരുന്ന പണം ലഭിക്കുമെന്നുള്ള ഉറപ്പ്‌ കിട്ടിയെങ്കിലും, താങ്ങുവിലയുടെ കാര്യത്തിലെ വ്യക്തത കുറവ്‌ കാരണം തനിക്ക്‌ വന്‍ നഷ്ടം സംഭിവിച്ചുവെന്നാണ്‌ ജിതേന്ദ്ര പറുന്നത്‌. കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച ജിതേന്ദ്ര പുതിയ കാര്‍ഷിക ബില്ലില്‍ താങ്ങുവിലയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു.
പരമ്പരഗത കാര്‍ഷിക നിയമങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി പുതിയ കാര്‍ഷിക ബില്ലിലൂടെ കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ വിളകള്‍ വില്‍ക്കാമെന്നും, ഇടനിലക്കാരെ ഒഴുവാക്കുന്നതുവഴി വലിയ ലാഭം കൊയ്യാമെന്നുമാണ്‌ നരേദ്രമോദി അവകാശപ്പെട്ടു. ഇങ്ങനെ ലാഭം കൊയ്‌ത കര്‍ഷകനായിട്ടാണ്‌ ജിതേന്ദ്രയെ തന്റെ സംഭാഷണത്തില്‍ നരേന്ദ്ര മോദി പരാമര്‍ശിച്ചത്‌.

കച്ചവടക്കാരെ വിശ്വസിച്ചതാണ്‌ തനിക്ക്‌ പറ്റിയ അബദ്ധമെന്ന്‌ ജിതേന്ദ്ര പറയുന്നു. അവരുടെ ഉദ്ദേശം ശരിയല്ലായിരുന്നു. അവര്‍ പൈസയുടെ കാര്യത്തില്‍ എന്നെ പഞ്ചിക്കുകയായിരുന്നു ജിതേന്ദര്‍ പറഞ്ഞു. താങ്ങുവിലയെന്നത്‌ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ജിതേന്ദ്ര പറയുന്നു.
വ്യാപാരികള്‍ പണം തടഞ്ഞുവെച്ചിട്ടുണ്ടെങ്കില്‍ കാര്‍ഷിക നിയമം വഴി അവര്‍ക്ക്‌ പരിപരിഹാരം നേടാമെന്ന്‌ ജിതേന്ദ്ര പറയുമ്പോഴും ഇക്കര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന്‌ ജിതേന്ദ്ര പറയുന്നു.മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ഷിര്‍പൂര്‍ താലൂക്കിലുള്ള ഭട്ടാനെ ഗ്രാമമാണ്‌ ജിതേന്ദ്രയുടെ സ്വദേശം.

എംഎസ്‌പയിലൂടെയാണ്‌ തന്റെ വിളകള്‍ വിറ്റിരുന്നതെങ്കില്‍ എനിക്ക്‌ ലാഭം കിട്ടുമായിരുന്നു. ചോളത്തിന്‌ 1850 രൂപയാണ്‌ ഏറ്റവും കുറഞ്ഞ താങ്ങുവില.എന്നാല്‍ അവ ഞാന്‍ വിറ്റത്‌ 1240 രൂപയ്‌ക്കാണ്‌. അതായത്‌ ഓരോ ക്വിന്റലിനും എനിക്ക്‌ 600 രൂപയുടെ നഷ്ടം സംഭവിച്ചു, ഇങ്ങനെ നോക്കുമ്പോള്‍ നഷ്ടം വരുന്നത്‌ കര്‍ഷകന്‌ മാത്രമാണ്‌. ഇക്കാരണം കൊണ്ട്‌്‌ കര്‍ഷക സമരത്തെ ഞാന്‍ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയാണെന്നും ജിതേന്ദ്ര ഭോയി പറഞ്ഞു.

Recommended Video

cmsvideo
What is agricultural bill?

English summary
Modi praised farmer from Maharashtra against new farm law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X