Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമാറ്റച്ചട്ട ലംഘനം: മോദിക്കും അമിത് ഷായ്ക്കുമെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും

Apr 30, 2019, 7:57 pm IST

അസംഖാന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കാര്‍ഗില്‍ സൈനികരെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്‌
Apr 30, 2019, 6:31 pm IST

പ്രധാനമന്ത്രി നരേന്ദ്ര കുതിരക്കച്ചവടം നടത്തുകയാണെന്ന് അഖിലേഷ് യാദവ്. കള്ളപണം ഉള്ളതിന്റെ ബലത്തിലാണ് അദ്ദേഹത്തിന്റെ സംസാരം. മോദിയെ 72 ണിക്കൂര്‍ നേരത്തേക്കല്ല, 72 വര്‍ഷത്തേക്ക് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു
Apr 30, 2019, 5:09 pm IST

വാരണാസിയിൽ നിന്നും മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഒരു സീറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മറ്റിടങ്ങളിൽ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പിന്മാറിയതെന്ന് പ്രിയങ്കാ ഗാന്ധി
Apr 30, 2019, 5:07 pm IST

മധ്യപ്രദേശിൽ ബിഎസ്പി സ്ഥാനാർത്ഥി കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിന് മുന്നറിയിപ്പുമായി മായാവതി. ചെറിയ ഭൂരിപക്ഷത്തിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസിനുള്ള പിന്തുണ പിൻവലിക്കുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്ന് മായാവതിയുടെ ട്വീറ്റ്.
Apr 30, 2019, 5:04 pm IST

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
Apr 30, 2019, 2:59 pm IST

കോടതിയലക്ഷ്യക്കേസിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമർശനം. തെറ്റായ പ്രസ്താവന നടത്തിയ ശേഷം ന്യായീകരിക്കുന്നു
Apr 30, 2019, 2:38 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. പശ്ചിമ ബംഗാളിൽ നടന്ന റാലിയിൽ 40 തൃണമൂൽ എംഎൽഎമാർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് മോദി പറഞ്ഞിരുന്നു.
Apr 30, 2019, 2:36 pm IST

മോദിയുടെ ബിജെപിയും അസ്യസ്ഥരാണെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആവർത്തിച്ച് ഉന്നയിക്കുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സർജേവാല.
Apr 30, 2019, 2:35 pm IST

ബ്രിട്ടീഷ് പൗരത്വ ആരോപണം. രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി ഇന്ത്യക്കാരൻ തന്നെയാണെന്നും മന്ത്രാലയത്തിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രിയങ്ക.
Apr 30, 2019, 12:24 pm IST

കാസർകോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ശുപാർശ ചെയ്തു.
Apr 30, 2019, 12:24 pm IST

അരവിന്ദ് കെജ്രിവാൾ ദില്ലിയെ തകർത്തെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഗൗതം ഗംഭീർ. വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ അധികാരത്തിൽ എത്തുമെന്നും ഗൗതം ഗംഭീർ.
Apr 30, 2019, 10:54 am IST

രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി സമർപ്പിച്ച പരാതിയിൽ ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു.
Apr 30, 2019, 10:51 am IST

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ഇന്ന് അമേഠിയും റായ്ബറേലിയും സന്ദർശിക്കും. രാഹുൽ ഗാന്ധി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും.
Apr 30, 2019, 10:43 am IST

പോലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട്. പോസ്റ്റൽ വോട്ട് ചെയ്യുന്നത് പോലീസ് അസോസിയേഷൻ നേതാക്കൾ. നേതാക്കളുടെ വിലാസത്തിൽ ബാലറ്റുകൾ കൂട്ടത്തോടെ എത്തി.ബാലറ്റുകൾ സംഘടിപ്പിക്കുന്നതിന് സ്ഥലംമാറ്റ ഭീഷണി നടത്തിയെന്നും പരാതി
Apr 30, 2019, 10:05 am IST

പഞ്ചാബിലേയും ഛത്തീസ്ഗഡിലെയും താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. മെയ് 19നാണ് ഇരു സംസ്ഥാനങ്ങളിലും പോളിംഗ് നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർ പട്ടികയിലുണ്ട്.
Apr 30, 2019, 10:05 am IST

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൂർണ ആത്മവിശ്വാസമുണ്ടെന്ന് മുൻ ബിഎസ്എഫ് ജവാനും വാരണാസിയിൽ മോദിയുടെ എതിർ സ്ഥാനാർത്ഥിയുമായ തേജ് ബഹദൂർ യാദവ്. എസ്പി ടിക്കറ്റിലാണ് തേജ് ബഹദൂർ യാദവ് മത്സരിക്കുന്നത്.
Apr 30, 2019, 10:05 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കോൺഗ്രസ് സമർപ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
Apr 30, 2019, 10:05 am IST

ബൂത്തിൽ പോൾ ചെയ്തതിതിനേക്കാൾ അധികം വോട്ട് ഇവിഎമ്മിൽ രേഖപ്പെടുത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗിന് ഉത്തരവിട്ടത്. 925 വോട്ടർമാരുള്ള ബൂത്തിൽ കഴിഞ്ഞ തവണ 715 പേരാണ് വോട്ട് ചെയ്തത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേയ്ക്ക് നീട്ടിവെച്ചു, അതേ സമയം പ്രധാനമന്ത്രിക്കെതിരായ ചൗക്കിദാർ ചോർ ഹേ പരാമർശത്തിൽ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചു.

modi-amit sha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+