ഗാന്ധിയും മോഡിയും ആംആദ്മി പാര്‍ട്ടിയില്‍
ദില്ലി: മഹാത്മാഗാന്ധി, നരേന്ദ്രമോഡി, ആഞ്ജലീന ജോളി .... ഇവരൊക്കെ തമ്മില്‍ എന്ത് ബന്ധം എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇന്ത്യന്‍ രാഷ്ട്രീയം പിടിച്ചുകുലുക്കാന്‍ വേണ്ടി അവതരിച്ച ആം ആദ്മി പാര്‍ട്ടിയിലെ ഏറ്റവും പുതിയ അംഗങ്ങളാണ് ഇവരൊക്കെ. ഇപ്പോള്‍ മനസിലായില്ലേ ആം ആദ്മി പാര്‍ട്ടിക്ക് ഉണ്ട് എന്ന് പറയുന്ന ജനപിന്തുണയുടെയും അംഗസംഖ്യയുടെയും രഹസ്യം.
ജനവരി 26 ന് മുമ്പ് ഒരു കോടി അംഗങ്ങളെ തികയ്ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. അഴിമതിവിരുദ്ധരായാല്‍ മാത്രം മതി, ആര്‍ക്കുവേണമെങ്കിലും അംഗമാകാം എന്ന മോഹിപ്പിക്കുന്ന ഓഫറോടെ മെംബര്‍ഷിപ്പ് ഫീയും എടുത്തുകളഞ്ഞു ആപ്പ്. ഈ സൗകര്യം ഉപയോഗിച്ച് തോന്നിയവരെല്ലാം മെംബര്‍ഷിപ്പ് എടുത്തതോടെ കൂട്ടത്തില്‍ ആരാണ് ശരിക്കുള്ള ആം ആദ്മി എന്ന ആശങ്കയിലാണ് ആപ്പുകാര്‍.
വേണ്ടത്ര പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിന്റെ പോരായ്മകളാണ് ഈ പുതിയ കോലാഹലത്തിന് കാരണം. ആം ആദ്മിയില്‍ മെമ്പര്‍ഷിപ്പ് എടുത്തിരിക്കുന്ന പ്രമുഖര്‍ ആരൊക്കെയാണ് എന്ന് അറിയണ്ടേ?

മഹാത്മാഗാന്ധി
സാക്ഷാല്‍ രാഷ്ട്രപിതാവ്. മരിച്ച് അറുപത്തിയാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാകുന്നത്. 12ദ വയസാണ് ഗാന്ധിജിയുടെ പ്രായം, അംഗത്വ നമ്പര്‍ 9001793198.

ആഞ്ജലീന ജോളി
ബോളിവുഡ് നടിയായ ആഞ്ജലീന ആം ആദ്മി പാര്‍ട്ടില്‍ ആകൃഷ്ടയായി അംഗത്വമെടുത്താല്‍ അതില്‍ അഭിമാനിക്കാര്‍ ഏറെയുണ്ട്. പക്ഷേ കഥ അതല്ലല്ലോ. ജോളി അറിഞ്ഞാല്‍ ചിലപ്പോള്‍ ആപ്പിനെതിരെ കേസ് കൊടുത്തു എന്ന് വരെ വരാം. 38 കാരിയായ ആഞ്‌ലീനയുടെ അംഗത്വനമ്പര്‍ 09183737373

ജൂലിയ റോബര്ട്‌സ്
ഹോളിവുഡ് നടിയായ ജൂലിയ റോബര്‍ട്‌സിനെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ത്തത് അവിടത്തുകാരിയായ മറ്റൊരു നടി ആഞ്ജലീന ജോളിയാണ് എന്ന് തോന്നുന്നു. ദപാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ അതേ പ്രായമാണ് ജൂലിയയ്ക്കും. 46.

നരേന്ദ്രമോഡി
അരവിന്ദ് കെജ്രിവാളിന് തീര്‍ച്ചയായും ആശ്വാസം തോന്നുന്നുണ്ടാകും മോഡിയുടെ പേര് സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ കൂട്ടത്തില്‍ കാണുമ്പോള്‍. 62 കാരനായ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആപ്പ് അംഗത്വ നമ്പര്‍ 9001808371

രാഹുല്‍ ഗാന്ധി
മോഡിക്കാകാമെങ്കില്‍ പിന്നെ രാഹുല്‍ ഗാന്ധിക്കാണോ ആപ്പ് അംഗമാകാന്‍ പ്രശ്‌നം. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായ രാഹുലിന്റെ ആപ്പ് അംഗത്വ നമ്പര്‍ 9001808330

വാജ്‌പേയ്
മുന്‍ പ്രധാനമന്ത്രിയും ബി ജെ പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയ് ആണ് ആം ആദ്മി പാര്‍ട്ടിക്കാരിലെ മറ്റൊരു പ്രമുഖന്‍. തൊണ്ണൂറുകാരനായ വാജ്‌പേയ് ആപ്പില്‍ അംഗമായത് ജനുവരി 20 ന്. അംഗത്വനമ്പര്‍ 9001800951












Click it and Unblock the Notifications