കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ട് രാഹുലും മോദിയും... പിന്തുടരുന്നതില്‍ വ്യാജ പ്രൊഫൈലുകളും!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിനെയും മോദിയെയും പിന്തുടരുന്നതില്‍ വ്യാജ പ്രൊഫൈലുകൾ | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും പോപ്പുലറായ വ്യക്തികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളാണ്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം ഇരുവര്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയ ശുദ്ധീകരണത്തിന്റെ ഭാഗമായുള്ള നീക്കങ്ങളില്‍ ഇവര്‍ക്ക് നിരവധി ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിരിക്കുകയാണ്. ട്വിറ്ററില്‍ ഇവര്‍ക്ക് ആയിരത്തിലധികം ഫോളോവേഴ്‌സിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

1

വ്യാജ പ്രൊഫൈലുകള്‍ക്കെതിരെയുള്ള ട്വിറ്ററിന്റെ പോരാട്ടമാണ് ഇവര്‍ക്ക് തിരിച്ചടിയായത്. നവംബറില്‍ ട്വിറ്റര്‍ നടത്തിയ ശുദ്ധികലശത്തില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. മോദിക്ക് ഒരുലക്ഷം ഫോളോവേഴ്‌സാണ് നഷ്ടമായത്. ട്വിറ്റര്‍ നടത്തിയ പഠനത്തിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് 9000 ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്. ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നടത്തിയ സര്‍വേയില്‍ ഇരുവരുടെയും ഫോളോവേഴ്‌സില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെ 925 രാഷ്ട്രീയ നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകഫളാണ് ഇവര്‍ പരിശോധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും അക്കൗണ്ടുകളും പരിശോധിച്ചിട്ടുണ്ട്. 2014-19 വര്‍ഷത്തെ സോഷ്യല്‍ മീഡിയ പാറ്റേണുകളും ഇവര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. മോദിയെയും രാഹുലിനെയും കൂടാതെ, കിരണ്‍ റിജിജു, ഭൂപേന്ദര്‍ യാദവ്, അനുരാഗ് താക്കൂര്‍, എന്നിവര്‍ക്കും ഫോളോവേഴ്‌സിനെ നഷ്ടമായിട്ടുണ്ട്. 2014നെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ കണക്കുകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു. നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവിടുന്ന സമയവും വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 500 അക്കൗണ്ടുകള്‍ വെരിഫൈ ചെയ്‌തെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ മോദിക്ക് മൂന്ന് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സിനെ നഷ്ടമായിരുന്നു.

മായാവതിയുടെ മൂന്ന് പിഴവുകള്‍ കോണ്‍ഗ്രസിന് നേട്ടമാകും.... യുപിയുടെ ചരിത്രം പറയുന്നത് ഇങ്ങനെമായാവതിയുടെ മൂന്ന് പിഴവുകള്‍ കോണ്‍ഗ്രസിന് നേട്ടമാകും.... യുപിയുടെ ചരിത്രം പറയുന്നത് ഇങ്ങനെ

കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!

English summary
modi rahul loose followers in twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X