കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം സൃഷ്ടിച്ച് നരേന്ദ്ര മോദി; 60 വര്‍ഷത്തിനിടെ ആദ്യം!! കോണ്‍ഗ്രസിന് കഴിയാത്തത് ബിജെപി നേടി...

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അതുല്യമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ പാസാക്കിയ ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം പോലെ ഒരു സഭാ സമ്മേളനം അടുത്തൊന്നും നടന്നിട്ടില്ല. 67 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും ബില്ലുകള്‍ പാസാക്കുകയും ഇത്രയേറെ സമയം നീളുകയും ചെയ്ത പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്.

രാജ്യത്ത് പ്രതിഷേധാഗ്നി ആളിക്കത്തുമെന്ന് കരുതി മാറ്റിവച്ചതും പ്രതിപക്ഷം പലതവണ തടസം നിന്നതുമായ ബില്ലുകളെല്ലാം ഇത്തവണ പാസാക്കാന്‍ സാധിച്ചു. ബില്ലുകള്‍ ചുട്ടെടുക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 38 ബില്ലുകളാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം പാര്‍ലമെന്റ് സമ്മേളനം പാസാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 67 വര്‍ഷത്തിനിടെ ആദ്യം

67 വര്‍ഷത്തിനിടെ ആദ്യം

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനമാണ് കഴിഞ്ഞദിവസം അവസാനിച്ചത്. ആദ്യം രാജ്യസഭയും പിന്നീട് ലോക്‌സഭയും പിരിഞ്ഞു. സുപ്രധാനമായ 36 ബില്ലുകള്‍ അവതരിപ്പിച്ചു. മിക്കതും പാസാക്കി നിയമം നിലവില്‍ വന്നു. 281 മണിക്കൂറാണ് സഭാസമ്മേളനം ചേര്‍ന്നത്. 67 വര്‍ഷത്തിനിടെ ആദ്യമാണ് ഇത്തരമൊരു പാര്‍ലമെന്റ് സമ്മേളനം.

സുപ്രധാന ബില്ലുകള്‍ ഇവയാണ്

സുപ്രധാന ബില്ലുകള്‍ ഇവയാണ്

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, കശ്മീരിനെ രണ്ടാക്കി വിഭജിച്ചു, മുത്തലാഖ് ബില്ല് പാസാക്കി, പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ല് നിലവില്‍ വന്നു, എന്‍ഐഎ ഭേദഗതി ബില്ല്, വിവരാവകാശ ഭേദഗതി ബില്ല്, യുഎപിഎ ഭേദഗതി ബില്ല് എന്നിവ നിയമമാക്കി... സുപ്രധാനമായ ബില്ലുകളാണ് ഇത്തവണ പാസാക്കിയത്.

 ഇത്രയും നീളുന്ന സഭാസമ്മേളനം 20 വര്‍ഷത്തിനിടെ ആദ്യം

ഇത്രയും നീളുന്ന സഭാസമ്മേളനം 20 വര്‍ഷത്തിനിടെ ആദ്യം

എട്ട് ശതമാനം ബില്ലുകളില്‍ ഉയര്‍ന്ന വോട്ടിങ് രേഖപ്പെടുത്തി. 16ാം ലോക്‌സഭയേക്കാള്‍ ഉയര്‍ന്ന ശതമാനമാണിത്. 281 മണിക്കൂറാണ് സഭ ചേര്‍ന്നത്. നേരത്തെ നിശ്ചയിച്ചതിലും 135 ശതമാനം അധികമാണിത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും നീളുന്ന സഭാ സമ്മേളനം ചേര്‍ന്നിട്ടില്ല. ജൂലൈ 26 വരെ നിശ്ചയിച്ച സഭാ സമ്മേളനം ഓഗസ്റ്റ് ആറ് വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനം എടുക്കുകയായിരുന്നു.

പാര്‍ലമെന്റ് സമിതികള്‍ക്ക് കൈമാറിയില്ല

പാര്‍ലമെന്റ് സമിതികള്‍ക്ക് കൈമാറിയില്ല

38 ബില്ലുകളാണ് മൊത്തം സഭയില്‍ അവതരിപ്പിച്ചത്. ഇതില്‍ 28 ബില്ലുകള്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കി. പത്ത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും ബില്ലുകള്‍ ഇരുസഭകളും പാസാക്കുന്നത്. ഇത്തവണ സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ ഒന്നുംതന്നെ പാര്‍ലമെന്റ് സമിതികള്‍ക്ക് കൈമാറിയില്ല എന്നതും എടുത്തുപറയേണ്ടതാണ്.

സഭയിലെ അംഗബലം തന്നെ ബിജെപി ശക്തി

സഭയിലെ അംഗബലം തന്നെ ബിജെപി ശക്തി

543 അംഗ ലോക്‌സഭയില്‍ ബിജെപിക്ക് 303 അംഗങ്ങളുണ്ട്. എന്‍ഡിഎയ്ക്ക് മൊത്തം 353 അംഗങ്ങളും. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണുള്ളത്. സഭയുടെ പത്ത് ശതമാനം അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവിയും ലഭിച്ചിട്ടില്ല. സഭാ സമ്മേളനം വിജയമാക്കിയ എല്ലാ അംഗങ്ങള്‍ക്കും സ്പീക്കര്‍ ഓം ബിര്‍ള അഭിനന്ദനം അറിയിച്ചു.

ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!

English summary
Modi's record; Most Productive Parliamentary Session in 67 Years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X