വാജ്പേയുടെ സ്മരണാര്‍ത്ഥം 100 രൂപ നാണയം പുറത്തിറക്കി....മുന്‍ പ്രധാനമന്ത്രിയെ സ്മരിച്ച് മോദി!!
ദില്ലി: മുന്‍ പ്രധാനമന്ത്രി എബി വാജ്പേയുടെ സ്മരണാര്‍ത്ഥം 100 രൂപ നാണയം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നാണയം പുറത്തിറക്കിയത്. വാജ്പേയുടെ ജന്മദിനം വരാനിരിക്കെ അദ്ദേഹത്തിന് ആദരവൊരുക്കിയിരിക്കുകയാണ് പ്രധാനമന്ത്രി. വാജ്പേയ് ഇപ്പോഴും കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് മോദി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തുറകളിലും ബഹുമാനിക്കപ്പെടുന്ന നേതാവായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു. ഒരു കേള്‍വിക്കാരനെന്ന നിലയില്‍ അദ്ദേഹം മികച്ച് നിന്നു. രാജ്യം കണ്ട ഏറ്റവും നല്ല പ്രാസംഗികരിലൊരാളായിരുന്നു വാജ്പേയിയെന്നും മോദി വ്യക്തമാക്കി.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു വാജ്പേയ്. പ്രതിപക്ഷത്തിരുന്നപ്പോഴും വാജ്പേയ് ജനങ്ങള്‍ വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. അദ്ദേഹം വളര്‍ത്തിയ പാര്‍ട്ടി ഇന്ന് ഇന്ത്യയിലെ വലിയ പാര്‍ട്ടികളിലൊന്നാണ്. അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടാന്‍ ഭാഗ്യമുണ്ടായ പ്രവര്‍ത്തകര്‍ ഭാഗ്യവാന്മാരാണെന്നും മോദി പറഞ്ഞു. വാജ്പേയുടെ സന്തത സഹചാരിയായിരുന്ന എല്‍കെ അദ്വാനി, അമിത് ഷാ, എന്നിവരും ചടങ്ങിനെത്തിയിരുന്നു. നാണയത്തില്‍ വാജ്പേയുടെ ചിത്രത്തോടൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും പേര് ആലേഖനം ചെയ്തിട്ടുണ്ട്. 35 ഗ്രാം ഭാരമുള്ള നാണയത്തില്‍ വാജ്പേയ് ജനിച്ച വര്‍ഷമായ 1924ഉം അന്തരിച്ച വര്‍ഷമായ 2018ഉം നല്‍കിയിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications