കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയുടെ സ്മരണാര്‍ത്ഥം 100 രൂപ നാണയം പുറത്തിറക്കി....മുന്‍ പ്രധാനമന്ത്രിയെ സ്മരിച്ച് മോദി!!

Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയുടെ സ്മരണാര്‍ത്ഥം 100 രൂപ നാണയം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നാണയം പുറത്തിറക്കിയത്. വാജ്‌പേയുടെ ജന്‍മദിനം വരാനിരിക്കെ അദ്ദേഹത്തിന് ആദരവൊരുക്കിയിരിക്കുകയാണ് പ്രധാനമന്ത്രി. വാജ്‌പേയ് ഇപ്പോഴും കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് മോദി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തുറകളിലും ബഹുമാനിക്കപ്പെടുന്ന നേതാവായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു. ഒരു കേള്‍വിക്കാരനെന്ന നിലയില്‍ അദ്ദേഹം മികച്ച് നിന്നു. രാജ്യം കണ്ട ഏറ്റവും നല്ല പ്രാസംഗികരിലൊരാളായിരുന്നു വാജ്‌പേയിയെന്നും മോദി വ്യക്തമാക്കി.

1

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു വാജ്‌പേയ്. പ്രതിപക്ഷത്തിരുന്നപ്പോഴും വാജ്‌പേയ് ജനങ്ങള്‍ വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. അദ്ദേഹം വളര്‍ത്തിയ പാര്‍ട്ടി ഇന്ന് ഇന്ത്യയിലെ വലിയ പാര്‍ട്ടികളിലൊന്നാണ്. അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടാന്‍ ഭാഗ്യമുണ്ടായ പ്രവര്‍ത്തകര്‍ ഭാഗ്യവാന്‍മാരാണെന്നും മോദി പറഞ്ഞു. വാജ്‌പേയുടെ സന്തത സഹചാരിയായിരുന്ന എല്‍കെ അദ്വാനി, അമിത് ഷാ, എന്നിവരും ചടങ്ങിനെത്തിയിരുന്നു. നാണയത്തില്‍ വാജ്‌പേയുടെ ചിത്രത്തോടൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും പേര് ആലേഖനം ചെയ്തിട്ടുണ്ട്. 35 ഗ്രാം ഭാരമുള്ള നാണയത്തില്‍ വാജ്‌പേയ് ജനിച്ച വര്‍ഷമായ 1924ഉം അന്തരിച്ച വര്‍ഷമായ 2018ഉം നല്‍കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവും, ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ നീക്കം!!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവും, ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ നീക്കം!!

രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്

English summary
modi releases rs 100 coin in memory of vajpayee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X