കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമൻ മോദി തന്നെ, തൊട്ട് പിന്നിൽ രാഹുലും , യുഎസ് സർവെഫലം പുറത്ത്

രാജ്യത്തെ 2464 രാഷ്ട്രീയ പ്രവര്‍ത്തകരെ ആസ്പദമാക്കി നടത്തിയ സര്‍വേയിലാണ് മോദി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു സർവെഫലം. അമേരിക്ക ആസ്ഥാനമുള്ള 'പ്യൂ' റിസര്‍ച്ച് സെന്ററാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്. 2464 രാഷ്ട്രീയ വ്യക്തികളെ ആസ്പദമാക്കി നടത്തിയ സര്‍വേയിലാണ് മോദി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സര്‍ക്കാരിനോടുള്ള ആദ്യകമ്പം കഴിഞ്ഞും ജനപിന്തുണ തുടരുന്നത് അസാധാരണമാണെന്ന് സര്‍വെയിൽ പറയുന്നുണ്ട്. നോട്ട് നിരോധനവും, ജിഎസ്ടിയുമടക്കം മോദി നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകിയെന്നും, ഇതാണ് മോദിയ്ക്ക് ജനപിന്തുണ കൂടാൻ കാരണമെന്ന് സര്‍വേയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ശശികലയ്ക്ക് കൊച്ചിയിലും സ്വത്തുക്കൾ, റെയ്ഡിൽ കണ്ടെടുത്തത് കോടിക്കണക്കിനു രൂപയുടെ വസ്തുക്കൾശശികലയ്ക്ക് കൊച്ചിയിലും സ്വത്തുക്കൾ, റെയ്ഡിൽ കണ്ടെടുത്തത് കോടിക്കണക്കിനു രൂപയുടെ വസ്തുക്കൾ

modi

സർവേയിൽ പങ്കെടുത്ത 88 ശതമാനം ആളുകളും മോദിയാണ് പിന്തുണച്ചത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുണ്ട്. 58 ശതമാനം ജനങ്ങളുടെ പിന്തുണയാണ് രാഹുലിനുള്ളത്. മൂന്നാംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നാലാംസ്ഥാനത്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളുമുണ്ട്. 57, 39 എന്നിങ്ങനെയാണ് ഇവർക്ക് ലഭിച്ച വോട്ടുകൾ. ആന്ധ്രപ്രദേശ്, കർണാടക, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന, മഹരാഷ്ട്ര , ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ മോദിയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നോട്ടു നിരോധനവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും മോദിയുടെ ജനസമ്മതിയെ ബാധിച്ചിട്ടില്ല.

ട്രംപിന് മരണശിക്ഷ നൽകണം , കാരണം ദക്ഷിണകൊറിയൻ സന്ദർശനം, വിമർശനവുമായി ഉത്തരകൊറിയൻ മാധ്യമംട്രംപിന് മരണശിക്ഷ നൽകണം , കാരണം ദക്ഷിണകൊറിയൻ സന്ദർശനം, വിമർശനവുമായി ഉത്തരകൊറിയൻ മാധ്യമം

ജനങ്ങൾ സംതൃപ്തർ

ജനങ്ങൾ സംതൃപ്തർ

പത്തിൽ എട്ടു ശതമാനം ആളുകളും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ തൃപ്തരാണ്. 2014 ലെ തിരഞ്ഞെടുപ്പിന് ശേഷം സമ്പദ് വ്യവസ്ഥ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് 19 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. കൂടാതെ കഴിഞ്ഞ മൂന്ന് വർഷത്തിനിട മികച്ച വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ആളുകൾ സർവെയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജനങ്ങൾ മോദിക്കൊപ്പം

ജനങ്ങൾ മോദിക്കൊപ്പം

പുരുഷന്മാരില്‍ മോദിയെ പിന്തുണയ്ക്കുന്നവര്‍ 72 % ഉണ്ട്. സ്ത്രീകള്‍ 66%. 18 നും 29 നും ഇടയ്ക്ക് പ്രായമുള്ളവര്‍ 72% മോദിയില്‍ തൃപ്തരാണ്. 30-49 വയസുകാര്‍ 70 %. അമ്പതിനു മേലുള്ള 62% പേരും മോദിയെ പിന്തുണയ്ക്കുന്നു. നഗരങ്ങളില്‍ 71 ശതമാനവും ഗ്രാമങ്ങളില്‍ 68 ശതമാനവും മോദിക്കൊപ്പമാണെന്നും സര്‍വേയിൽ വ്യക്തമാക്കുന്നു.

സർക്കാരിനോട് ജനങ്ങൾക്ക് അനുകൂല നിലപാട്

സർക്കാരിനോട് ജനങ്ങൾക്ക് അനുകൂല നിലപാട്

നരേന്ദ്രമോദി സർക്കാരിനോട് ജനങ്ങൾക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നു സർവെയിൽ നിന്ന് വ്യക്തമാണ്. യുപിഐ സർക്കാരിനേക്കാൾ ജനപിന്തുണ എൻഡിഎ സർക്കാരിനാണെന്നാണ് സർവെഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്, കൂടാതെ അഴിമതി, മലിനീകരണം, ഭീകരവാദം എന്നീവ ഇന്ത്യയിൽ കുറഞ്ഞെന്നും സർവേയിൽ പറയുന്നുണ്ട്. ഇതിനു എൻഡിഎ സർക്കാരിന്റെ ഗുണങ്ങളിലൊന്നാണ്.

യുഎസ് താൽപര്യത്തിനോട് ഇടവ്

യുഎസ് താൽപര്യത്തിനോട് ഇടവ്

ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും അമേരിക്കൻ മോഹം കൊണ്ടു നടക്കുന്നവരാണ്. എന്നാൽ ഇപ്പോൾ ഇന്ത്യക്കാർക്ക് അമേരിക്കയോടുള്ള താൽപര്യത്തിന് ഇടിവു സംഭവിച്ചിട്ടുണ്ട്. 2015 ൽ 70 ശതമാനം പേരായിരുന്നത് 2017 ആയപ്പോഴേക്കും 49 ശതമാനമായി കുറഞ്ഞു. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷമാണിത്.

അമേരിക്കയിൽ ഒബാമ തന്നെ താരം

അമേരിക്കയിൽ ഒബാമ തന്നെ താരം

യുഎസിൽ ഒബാമ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തു പോയതിനു ശേഷവും ട്രംപിനേക്കാൾ കൂടുതൽ ജനസമ്മതി ഒബാമയ്ക്ക് തന്നെയാണ്. യുഎസിൽ ഡെണാൾഡ് ട്രംപിന്റെ നടപടികളെ പിന്തുണക്കുന്നത് വെറും 40 ശതമാനം പേർ മാത്രമാണ്. ഇത് ഒബാമയ്ക്കുണ്ടായിരുന്ന വിശ്വാസത്തിന്റെ 30 ശതമാനം കുറവാണ്.

 ചൈനയേടും താൽപ്രയം കുറഞ്ഞു.

ചൈനയേടും താൽപ്രയം കുറഞ്ഞു.

അമേരിക്കയോടുള്ള നിലപാട് തന്നെയാണ് ഇന്ത്യക്കാർക്ക് ചൈനയോടുമുള്ളത്. 2015 ൽ നടന്ന സർവേയിൽ 41 ശതമാനം പേർ ചൈനയിൽ വിശ്വാസം അർപ്പിച്ചിരുന്നു. എന്നാൽ 2017 ആയപ്പോഴേക്കും ഇതു 26 ശതമാനമായി കുറഞ്ഞിരുന്നു. ഇതിനു പിന്നിലെ കാരണം ഡോക്ലീം വിഷയമാണ്. ഇന്ത്യ- ചൈന ബന്ധം വഷളയതിനെ തുടർന്നാണ് ചൈനയോടുള്ള താൽപര്യം ജനങ്ങൾക്ക് കുറഞ്ഞത്.

English summary
Prime Minister Narendra Modi remains "by far" the most popular figure in Indian politics, the Pew said today, releasing the main findings of its latest survey conducted among 2,464 respondents in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X