കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കരുത്തന്‍! കേന്ദ്രം ഭരിക്കുന്നത് അഴിമതി മുക്ത സര്‍ക്കാര്‍! സര്‍വ്വേ ഫലം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തൊട്ട് പിന്നാലെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലം പുറത്ത്. ന്യൂസ് നാഷണ്‍ സംഘടിപ്പിച്ച സര്‍വ്വേയിലാണ് മോദി കരുത്തനാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സര്‍വ്വേഫലം ന്യൂസ് നാഷണ്‍ ആണ് പുറത്തുവിട്ടത്.

<strong>" title=""ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"" />"ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"

തിരഞ്ഞെടുപ്പ് മഹായുദ്ധത്തിന് ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 17ാമത് ലോക്സഭയിലേക്ക് 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മോദി പ്രഭാവം മങ്ങിയെന്നടക്കമുള്ള പ്രചരണങ്ങള്‍ പ്രതിപക്ഷം കൊഴുപ്പിക്കുന്നതിനിടെയാണ് മോദിക്കും ബിജെപിക്കും ആത്മവിശ്വാസം ഏറ്റി ന്യൂസ് നാഷന്‍ സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. സര്‍വ്വേ വിശദാംശങ്ങളിലേക്ക്

ആത്മിവിശ്വാസം ഏറ്റി സര്‍വ്വേ

ആത്മിവിശ്വാസം ഏറ്റി സര്‍വ്വേ

മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ 282 സീറ്റുകള്‍ നേടിയാണ് ബിജെപി 2014ല്‍ ലോക്സഭാ തൂത്തുവാരിയത്. ഇത്തവണയും എന്‍ഡിഎയ്ക്ക് അധികാര തുടര്‍ച്ചയുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം വ്യക്തമാക്കുന്നത്.

രാഹുല്‍ മാജിക്ക് ഇല്ല

രാഹുല്‍ മാജിക്ക് ഇല്ല

ഹിന്ദി ഹൃദയ ഭൂമിയില്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തരഞ്ഞെടുപ്പില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഒരു സംസ്ഥാനം കൈവിട്ടെങ്കിലും വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയത്. ഇതോടെ മോദി പ്രഭാവമല്ല മറിച്ച് രാഹുല്‍ മാജിക് ആണ് ഇത്തവണ ലോക്സഭയില്‍ ആഞ്ഞടിക്കുക പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു.

മോദി കരുത്തന്‍

മോദി കരുത്തന്‍

എന്നാല്‍ പ്രതിപക്ഷ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി വരും ലോക്സഭാ തിരഞ്ഞെടുപ്പിലും മോദി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് സൂചനകളാണ് ന്യൂസ് നാഷണ്‍ സര്‍വ്വേ വ്യക്തമാക്കുന്നത്.സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് അഭിപ്രായപ്പെട്ടത്.

ആവറേജ് മാര്‍ക്ക്

ആവറേജ് മാര്‍ക്ക്

അതേസമയം രാഹുല്‍ ഗാന്ധിക്ക് വെറും 32 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എന്നാല്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവറേജ് മാര്‍ക്കാണ് സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനം പേരാണ് സര്‍ക്കാരില്‍ പൂര്‍ണ സംതൃപ്തി അറിയിച്ചത്. 44 ശതമാനം പേര്‍ അസംതൃപ്തി അറിയിച്ചു.

 തലവേദനയായി തൊഴിലില്ലായ്മ

തലവേദനയായി തൊഴിലില്ലായ്മ

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ ഏറിയ സര്‍ക്കാര്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. 46 ശതമാനം പേരാണ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

സ്വച്ഛ് ഭാരത് അഭിയാന് കൈയ്യടി

സ്വച്ഛ് ഭാരത് അഭിയാന് കൈയ്യടി

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് ഫുള്‍ മാര്‍ക്കാണ് സര്‍ക്കാര്‍ നേടിയിരിക്കുന്നത്. 60 ശതമാനം പേരാണ് പിന്തുണച്ചത്. 30 ശതമാനം പേര്‍ എതിര്‍ത്തു. ഭീകരവാദത്തെ ചെറുക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

ഭീകരാക്രമണം തുണച്ചു

ഭീകരാക്രമണം തുണച്ചു

പുല്‍വാമ ഭീകരാക്രമണവും ബാലക്കോട്ട് മിന്നലാക്രമണവും സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ത്തിയെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നുണ്ട്. റാഫേല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോഴും 50 ശതമാനം പേര്‍ അഴിമുക്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

ഇന്ത്യയുടെ പേര് ഉയര്‍ത്തി

ഇന്ത്യയുടെ പേര് ഉയര്‍ത്തി

സബ്കാ സാത് സബ്കാ വികാസ് എന്ന പ്രചരണം മോദി സര്‍ക്കാര്‍ പൂര്‍ണ രീതിയില്‍ പാലിച്ചെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത് 51 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ പേര് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താനും മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

കര്‍ഷക വിരുദ്ധ സര്‍ക്കാര്‍

കര്‍ഷക വിരുദ്ധ സര്‍ക്കാര്‍

കര്‍ഷക നയങ്ങളില്‍ സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. കര്‍ഷക വിരുദ്ധ നയങ്ങളാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 41 ശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്.

കള്ളപ്പണത്തിനും

കള്ളപ്പണത്തിനും

കള്ളപ്പണ്ണം ഇല്ലാതാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നിറവേറ്റിയില്ലെന്നാണ് 53 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം കണ്ടുകെട്ടി പൗരന്‍റെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം.

നോട്ട് നിരോധനം തിരിച്ചടി

നോട്ട് നിരോധനം തിരിച്ചടി

നോട്ട് നിരോധനത്തിനെതിരേയും സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണ്. നോട്ട് നിരോധനം സാമ്പത്തിക മേഖലയെ ബാധിച്ചോയെന്ന ചോദ്യത്തിന് 47 ശതമാനം പേരാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

<strong>മത സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിച്ചു! സര്‍ഫ് എക്സെല്‍ ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം</strong>മത സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിച്ചു! സര്‍ഫ് എക്സെല്‍ ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം

<strong>ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യം നിലംതൊടില്ല! ബിജെപി തന്നെ! മോദി ഭരിക്കുമെന്നും സര്‍വ്വേ ഫലം</strong>ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യം നിലംതൊടില്ല! ബിജെപി തന്നെ! മോദി ഭരിക്കുമെന്നും സര്‍വ്വേ ഫലം

English summary
Modi remains nation’s top choice for PM face, NDA govt’s popularity sees downfall: Opinion poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X