കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്ത തുറമുഖം ഇനി ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരില്‍; മോദി പ്രഖ്യാപിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്ത തുറമുഖ ട്രസ്റ്റ് ഇനി ബിജെപി ആചാര്യന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരില്‍ അറിയപ്പെടും. പുതിയ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഭാരതീയ ജനസംഘ സ്ഥാപകനാണ് ശ്യാമ പ്രസാദ് മുഖര്‍ജി. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണശഭളമായ ചടങ്ങിലായിരുന്നു മോദിയുടെ പ്രഖ്യാപനം. ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തില്ല.

Modi

ബംഗാളിലും കൊല്‍ക്കത്ത തുറമുഖ ട്രസ്റ്റിനും ഇന്ന് പ്രധാന ദിവസമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതും ഇന്ത്യയുടെ പുരോഗതിയും കണ്ട തുറമുഖമാണിത്. ചരിത്ര പ്രധാന്യമുള്ള തുറമുഖം. ഇന്ന് മുതല്‍ ഈ തുറമുഖത്തിന്റെ പേര് ശ്യാമപ്രസാദ് മുഖര്‍ജി തുറമുഖം എന്നായിരിക്കും- മോദി പ്രഖ്യാപിച്ചു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മുന്നിലുള്ള തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ചടങ്ങ് ബഹിഷ്‌കരിച്ചു. അവര്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മമത എത്തിയില്ല. ശനിയാഴ്ച വൈകീട്ടാണ് മോദി കൊല്‍ക്കത്തിയിലെത്തിയത്. ശേഷം മമതയും മോദിയും രാജ്ഭവനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെ ബംഗാളിലുടനീളം പ്രതിഷേധം നടക്കവെ ആയിരുന്നു കൂടിക്കാഴ്ച്ച. സിഎഎയും എന്‍ആര്‍സിയും എന്‍പിആറും പിന്‍വലിക്കണമെന്ന് മോദിയെ കണ്ട മമത ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താന്‍ ദില്ലിയിലേക്ക് വരൂ എന്നാണ് മമതയോട് മോദി പ്രതികരിച്ചത്.

ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു; ബാര്‍ബര്‍ ഷോപ്പില്‍ വച്ചെന്ന് എംബസി, വിവാദംബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു; ബാര്‍ബര്‍ ഷോപ്പില്‍ വച്ചെന്ന് എംബസി, വിവാദം

എന്നാല്‍ മോദിയുമായി ചര്‍ച്ച നടത്തിയ മമതയ്‌ക്കെതിരെയും ഇടതുപക്ഷ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഇതോടെയാണ് മമത നിലപാട് കര്‍കശമാക്കിയത്. അവര്‍ തൃണമൂല്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നു സമരത്തില്‍ പങ്കാളിയായി. മോദിക്കൊപ്പമുള്ള ഞായറാഴ്ചത്തെ പരിപാടികളില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചുവെന്നാണ് വിവരം.

കേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കുംകേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കും

പൗരത്വ നിയമത്തിന്റെ കാര്യത്തില്‍ യുവാക്കളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോദി ആവര്‍ത്തിച്ചു. ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് പുതിയ നിയമം കാരണമായി യാതൊരു പ്രശ്‌നവുമുണ്ടാകില്ലെന്ന് മോദി പറഞ്ഞു. ഞായറാഴ്ച രാവിലെ ഹൗറയിലെ ബെലൂര്‍ മഠം മോദി സന്ദര്‍ശിച്ചു.

English summary
Modi renames Kolkata port after Shyama Prasad Mukherjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X