കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷരീഫിന്റെ കത്തിന് മോദിയുടെ മറുപടി

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി എഴുതി. പാകിസ്താനുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നാണ് മോദി അയല്‍രാജ്യത്തെ തലവന് അയച്ച കത്തില്‍ പറഞ്ഞത്. ഷരീഫ് കത്തയച്ച് രണ്ട ്ദിവസങ്ങള്‍ക്ക് ശേഷമാണ് മോദി മറുപടി അയച്ചത്. രണ്ട് രാജ്യത്തെ പ്രധാനമന്ത്രിമാരും പരസ്പരം ചര്‍ച്ച നടത്തുകയും കത്തയക്കുകയും ചെയ്യുമ്പോഴും അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ് ചെയ്യുന്നത്.

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ സാര്‍ക് നേതാക്കള്‍ക്കൊപ്പം ദില്ലിയിലെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസമാണ് മോദിക്ക് കത്തയച്ചത്. ഉഭയകക്ഷി ചര്‍ച്ചയിലും ഇന്ത്യ പാകിസ്താനെ പരിഗണിക്കുന്ന കാര്യത്തിലും താന്‍ സംതൃപ്തനാണെന്ന് ഷരീഫ് മോദിക്ക് എഴുതിയ കത്തില്‍ പറഞ്ഞു.

modi-sharif

നവാസ് ഷെരീഫിന്റെ ഇന്ത്യ സന്ദര്‍ശനത്തെ ചൊല്ലി പാകിസ്താനില്‍ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. ഇന്ത്യ ഷരീഫിനെ സ്‌കൂള്‍ കുട്ടിയെ എന്ന പോലെയാണ് കൈകാര്യം ചെയ്തതെന്നാണ് മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. എന്നാല്‍ ഈ ആശങ്കകളെ കാറ്റില്‍ പറത്തിയാണ് നവാസ് ഷെരീഫ് മോദിക്ക് കത്തെഴുതിയത്.

ഭീകരവാദവും കാശ്മീര്‍ പ്രശ്‌നങ്ങളും ഉള്‍പ്പെടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് രണ്ട് പ്രധാനമന്ത്രിമാരും സൂചന നല്‍കുന്നുണ്ട്. ഇന്ത്യ സന്ദര്‍ശനത്തിനിടെ ഷരീഫ് മോദിയുമായി പത്ത് മിനുട്ട് ചര്‍ച്ച നടത്തിയിരുന്നു. പതിവുപോലെ ഇന്ത്യ ഭീകരവാദമാണ് ചര്‍ച്ചയാക്കാന്‍ ആഗ്രഹിച്ചതെങ്കിലും പാകിസ്താന്റെ ഭാഗത്തുനിന്നും വ്യക്തമായ മറുപടി ഉണ്ടായില്ല.

English summary
Modi replies to Sharif's letter, says he looks forward to working with Pakisthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X