Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയ്ക്കുള്ള ക്ഷണം; മോദി എറിഞ്ഞ ഗൂഗ്ലി?

ദില്ലി: ബൗളിംഗ് ആക്ഷന്‍ കാണുമ്പോള്‍ ലെഗ് സ്പിന്‍ പോലെ തോന്നുമെങ്കിലും നേരെ വിപരീതമാണ് ഗൂഗ്ലിയുടെ സ്വഭാവം. നല്ല ഗൂഗ്ലിയുടെ ഫ്‌ളൈറ്റും ടേണും മനസിലാക്കാന്‍ ബാറ്റ്‌സ്മാന്‍ നന്നേ പാടുപെടും. ക്രിക്കറ്റ് കളി അറിയുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് അതിഥിയായി ക്ഷണിച്ച് മോദി നല്‍കുന്നതും മനസിലാക്കാന്‍ കുറച്ചധികം പ്രയാസമുള്ള ഒരുപിടി സന്ദേശങ്ങളാണ്.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്തവണ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. നെഹ്‌റുവല്ല പട്ടേലാണ് തങ്ങള്‍ക്ക് പ്രിയന്‍ എന്ന് മോദി സര്‍ക്കാര്‍ പറയാതെ പറഞ്ഞിട്ടുണ്ട്. ചേരിചേരാ നയത്തിന്റെ തുടക്കക്കാരന്‍ കൂടിയാണ് നെഹ്‌റു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ടിനെ തന്നെ ക്ഷണിച്ചുകൊണ്ട് നെഹ്‌റുവിന്റെ ആശയങ്ങളുടെ കാലം കഴിഞ്ഞു എന്നാണോ മോദി പറയുന്നത്?

modi-obama

അമേരിക്കയുമായി അടുത്ത ബന്ധമുണ്ടായിട്ടും ഇത്രയും കാലമായി ഒരിക്കല്‍ പോലും കോണ്‍ഗ്രസ് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരു അമേരിക്കന്‍ പ്രസിഡണ്ടിനെ ക്ഷണിച്ചിട്ടില്ല. നെഹ്‌റുവിന്റെ ആശയങ്ങളുടെ ബാധ്യതയാണ് കാരണം എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ മോദി, പ്രധാനമന്ത്രിയായ ശേഷം ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തന്നെ ഒബാമയെ ക്ഷണിച്ചുകഴിഞ്ഞു. സന്ദേശം വ്യക്തമാണ്. അത്തരം ബാധ്യകളൊന്നും മോദിക്കില്ല.

അമേരിക്കയുമായി ഇന്ത്യ ചങ്ങാത്തം പുലര്‍ത്തുന്നത് ചൈനയ്ക്ക് ഇഷ്ടമുള്ള കാര്യമാകില്ല. ജപ്പാന്‍, ഓസ്‌ട്രേലിയ, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള മോദിയുടെ സഹകരണം ചൈന സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട് എന്നത് മൂന്നരത്തരം. ചേരിചേരാക്കാലം മുതല്‍ ഇന്ത്യയുമായി നല്ല ബന്ധത്തിലുള്ള റഷ്യയും മോദിയുടെ ഉന്നമെന്ത് എന്ന് ആരായുന്നുണ്ടാണം. ജപ്പാനും പിന്നെ പാകിസ്താനുമാണ് ഇന്ത്യ - അമേരിക്ക ബന്ധം മുറുകുമോ എന്ന് ശ്രദ്ധിക്കുന്ന മറ്റ് രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+