മോദിയുടെ നെഞ്ചളവ് '56 ഇഞ്ച് അല്ല, 100' : മുഖ്യമന്ത്രീ പ്ലീസ്, ഇങ്ങനെ പുകഴ്ത്തരുത് !
ഭോപ്പാല്‍: പാക് അധിനിവേശ കാശ്മീരില്‍ കടന്ന് ഇന്ത്യ നടത്തിയ ആക്രമത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരാളികള്‍ പോലും പുകഴ്ത്തുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം മോദിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി ആര്‍എസ്എസ് അനുകൂലികള്‍ മോദിയെ വാഴ്ത്തി പാടുകയാണ്.
ഇപ്പോഴിതാ മോദിയെ പുകഴ്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയിരിക്കുന്നു. പാക് അധിനിവേശ കാശ്മീരില്‍ മിന്നലാക്രമണം നടത്തിയതോടെ നരേന്ദ്രമോദിയുടെ നെഞ്ചളവ് 56 ല്‍ നിന്ന് 100 ഇഞ്ചായി മാറിയെന്നുമാണ് ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം.

ഭോപ്പാലില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് ചൗഹാന്‍ പ്രദാനമന്ത്രിയെ വാനോളം പുകഴ്ത്തിയത്. പാകിസ്ഥാനെതിരായ സൈനിക നടപടിയിലൂടെ മോദിയുടെ നെഞ്ചളവ് വര്‍ദ്ദിച്ചു. ഇന്ത്യന്‍ സൈന്യത്തോട് രാജ്യം നന്ദി പറയുന്നു. മോദിയുടെ ശക്തമായ നേതൃത്വത്തില്‍ രാജ്യത്ത് വന്‍കിട വികസന പദ്ധതികള്‍ നടക്കുന്നുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications