• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ "മേഘ സിദ്ധാന്തം" തിരഞ്ഞ ലോകശക്തികള്‍

ദില്ലി: ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് തന്‍റെ "മേഘ" സിദ്ധാന്തം അനുസരിച്ചായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് പരിഹാസങ്ങള്‍ക്കുമാണ് ഇടവെച്ചത്. സുരക്ഷാ കാര്യങ്ങളെ കുറിച്ചും ശാസ്ത്രീയമായ കാര്യങ്ങളെ കുറിച്ച് ഇത്രയധിക്കം അറിവില്ലാത്ത ഒരു വ്യക്തിയാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇരിക്കുന്നതെന്ന ചോദ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടേയുള്ള വര്‍ നടത്തുന്നത്.

കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി; പുതിയ സഖ്യകക്ഷികള്‍ക്കായി നെട്ടോട്ടം

ഇന്ത്യയില്‍ മാത്രമുള്ള വിദേശ രാജ്യങ്ങളിലും ചൂടേറിയ ചര്‍ച്ചാ വിഷയം ഇപ്പോള്‍ മോദിയുടെ മേഘസിദ്ധാന്തമാണ്. മോദിയുടെ പ്രസ്താവന പുറത്തുവന്ന മെയ് രാത്രി 9.30 മുതല്‍ ക്ലൗഡ് റാഡാര്‍, മോദി റഡാര്‍, മോദി ക്ലൗഡ് എന്നി വിഷയങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് ട്രന്‍റിങില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പരമാര്‍ശം രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന അവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ബാലക്കോട്ടില്‍

ബാലക്കോട്ടില്‍

ബാലക്കോട്ടിലെ മിന്നലാക്രമണത്തിന് മഴയും മേഘങ്ങളും തടസ്സമായി നിന്നപ്പോള്‍ താനാണ് മേഘങ്ങളുടെ ആനുകൂല്യം മുതലാക്കി പാകിസ്താന്‍ റഡാറുകളെ കബളിപ്പിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആക്രമണം നടത്താമെന്ന ആശയം മുന്നോട്ടുവെച്ചതെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നു.

വിദഗ്ദര്‍ രംഗത്ത്

വിദഗ്ദര്‍ രംഗത്ത്

മോദിയുടെ അവകാശവാദത്തെ പ്രശംസിച്ച് കൊണ്ട് ബിജെപി ഉടന്‍ തന്നെ ട്വിറ്ററില്‍ പ്രചരണം തുടരുകയും ചെയ്തു. എന്നാല്‍ മേഘ സിദ്ധാന്തത്തിലെ ആനമണ്ടത്തരങ്ങള്‍ ചൂണ്ടികാട്ടി ഈ മേഘലയിലെ വിദഗ്ദര്‍ തന്നെ രംഗത്ത് എത്തിയതോടെ ബിജെപി ശരിക്കും വെട്ടിലായി. ഇതോടെ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് ട്വീറ്റും മുക്കി.

പരിഹാസം

പരിഹാസം

എന്നാല്‍ ഇതിനോടകം തന്നെ മോദിയുയെ പ്രസ്താവാന സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. നിരവധി ട്രോളുകള്‍ പരിഹാസങ്ങളുമായി വിഷയത്തില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിറഞ്ഞത്. മോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള രാഷ്ട്രീയ പ്രതിയോഗികളും രംഗത്ത് എത്തി.

ഗൂഗിള്‍ സേര്‍ച്ച് ട്രന്‍റിങിലും

ഗൂഗിള്‍ സേര്‍ച്ച് ട്രന്‍റിങിലും

സോഷ്യല്‍ മീഡിയില്‍ സജീവ ചര്‍ച്ചാ വിഷയമായി "മേഘ സിദ്ധാന്തം" ഗൂഗിള്‍ സേര്‍ച്ച് ട്രന്‍റിങിലും ഇടംപിടിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്ന മേയ് 11 രാത്രി 9.30 മുതല്‍ ക്ലൗഡ് റ‍ഡാര്‍, മോദി റഡാര്‍, മോദി ക്ലൗഡ് എന്നീ വിഷയങ്ങള്‍ സേര്‍ച്ച് ട്രന്‍റിങില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യാക്കാരല്ല

ഇന്ത്യാക്കാരല്ല

മോദിയുടെ ക്ലൗഡ് റാഡാര്‍ തിയറി ഗൂഗിളില്‍ തിരയുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യാക്കാരല്ലെന്നതാണ് ശ്രദ്ധേയം. പോര്‍വിമാനങ്ങള്‍ യുദ്ധ സാങ്കേതിക വിദ്യയും നിര്‍മ്മിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മോദിയുടെ ക്ലൗഡ് തിയറി ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ സ്ഥാനം എട്ടാമത്

ഇന്ത്യയുടെ സ്ഥാനം എട്ടാമത്

പോളണ്ട്, ഓസ്ട്രേലിയ, യുകെ, ജര്‍മ്മനി, സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങളിലുള്ളവരും മോദിയുടെ ക്ലൗഡ് തിയറിയേക്കുറിച്ച് ട്വിറ്ററില്‍ കാര്യമായ തിരച്ചില്‍ നടത്തിയിട്ടുണ്ട്. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എട്ടാമത് മാത്രമാണ്. ലോകശക്തികളെ ഒന്നടങ്കം ഗൂഗിളില്‍ തിരയാന്‍ പ്രേരിപ്പിച്ച ഒന്നായിരുന്നു മോദിയുടെ ക്ലൗഡ് തിയറി.

കൂടുതല്‍ ഫ്രാന്‍സ്

കൂടുതല്‍ ഫ്രാന്‍സ്

ഇന്ത്യക്ക് റഫാല്‍ യുദ്ധ വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഫ്രാന്‍സില്‍ നിന്നാണ് മോദിയുടെ മേഘ സിദ്ധാന്തം ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്തിരിക്കുന്നത്. മോദിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ നാണം കെട്ടുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

വ്യോമാക്രമണം മാറ്റിവെക്കാം

വ്യോമാക്രമണം മാറ്റിവെക്കാം

മിന്നലാക്രമണം നടത്താന്‍ തീരിമാനിച്ച അന്ന് നന്നായി മഴപെയ്യുന്നുണ്ടായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി മേഘങ്ങളും വളരെ കൂടുതലായിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനിച്ച ദിവസത്തില്‍ നിന്നും വ്യോമാക്രമണം മാറ്റിവെക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ലെങ്കിലും അപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കാര്യം തോന്നി.

മേഘങ്ങള്‍ക്ക് സാധിക്കും

മേഘങ്ങള്‍ക്ക് സാധിക്കും

പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമ്മുടെ ആക്രമണത്തിന് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നതെന്ന് ആയിരുന്നു അഭിമുഖത്തില്‍ മോദി പറഞ്ഞത്.

അദ്വാനിക്ക് ഇ-മെയില്‍

അദ്വാനിക്ക് ഇ-മെയില്‍

ഇതേ അഭിമുഖത്തില്‍ തന്നെ മോദി നടത്തിയ ഡിജിറ്റല്‍ ക്യാമറ പരാമര്‍ശങ്ങളും വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. 1987 ല്‍ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് എല്‍കെ അദ്വാനിക്ക് ഇ-മെയില്‍ വഴി അയച്ചുകൊടുത്തെന്നായിരുന്നു മോദിയുടെ വാദം.

1987 ല്‍ ക്യാമറ

1987 ല്‍ ക്യാമറ

മോദി എങ്ങനെയാണ് ഗാഡ്ജറ്റ് ഫ്രീക്ക് ആയതെന്ന ചോദ്യത്തിന് മറുപടിയായാണ് ഇത്തരമൊരു ഉത്തരം അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. 1987 ല്‍ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുമായിരുന്നു. 1990കളില്‍ സ്റ്റെലൈസ് പേനകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.

ചോദ്യങ്ങള്‍

ചോദ്യങ്ങള്‍

എന്നാല്‍ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ വരുന്നത് 1987 ലും ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങുന്നത് 1995 ലുമാണ്.തുടക്കത്തില്‍ ഡിജിറ്റല്‍ ക്യാമറ സാധാരണക്കാര്‍ക്ക് പോലും കാണാന്‍ പോലും കിട്ടുമായിരുന്നില്ല. അങ്ങനെയങ്കില്‍ മോദി എങ്ങനെ ഇ-മെയില്‍ വഴി അദ്വാനിക്ക് ഫോട്ടോ അയച്ചു കൊടുത്തതെന്നാണ് വിമര്‍ശകള്‍ ചോദിക്കുന്നത്.

English summary
modi's cloud theory in google trending list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X