കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ശക്തനെന്ന കെട്ടിചമച്ച പ്രതിച്ഛായയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ദൗർബല്യം';ആഞ്ഞടിച്ച് രാഹുൽ

Google Oneindia Malayalam News

ദില്ലി; ശക്തനെന്ന പ്രധാനമന്ത്രിയുടെ കെട്ടിച്ചമച്ച പ്രതിച്ഛായയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗബർബല്യമെന്ന് കോൺഗ്രസ് എംപിയും മുൻ അധ്യക്ഷനുമായിരുന്നു രാഹുൽ ഗാന്ധി. 'അധികാരത്തിലേറാൻ ശക്തനെന്ന പ്രതിച്ഛായ പ്രധാനമന്ത്രി കെട്ടിച്ചമച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. എന്നാൽ അതാണ് ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ ബലഹീനത', രാഹുൽ പറഞ്ഞു. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരേയും പ്രധാനമന്ത്രിയ്ക്കെതിരേയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്.

05-rahul-gandhi-narend

ഒരു പദ്ധതിയില്ലാതെ ചൈന ഒരിക്കവും ഒന്നും ചെയ്യില്ല. അവരുടെ മനസിൽ ഒരു ലോക ഭൂപടം ഉണ്ട്. അതിന് അനുസരിച്ച് അവർ ലോകത്തെ രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. ഗാല്‍വനിലും ഡെംചോക്കിലും പാംഗോങ്ങിലും ആധിപത്യം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. നമ്മുടെ ദേശീയ പാതയാണ് അവരെ അസ്വസ്ഥതപ്പെടുത്തുന്നത്. അത് അനാവശ്യമാണെന്ന് അവർക്ക് വരുത്തി തീർക്കണം. വിപുലമായ ലക്ഷ്യമാണ് അവർ പുലർത്തുന്നതെങ്കിൽ കാശ്മീരിൽ പാകിസ്താനുമായി ചേർന്ന് എന്തോ ചെയ്യാൻ അവർ ഉദ്ദേശിക്കുന്നുണ്ട്, രണ്ട് മിനിറ്റ് ദൈര്യഘ്യമുള്ള വീഡിയോയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
Narendra modi's wrong decisions which destroyed India's GDP | Oneindia Malayalam

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളെ ഒരു അതിർത്തി പ്രശ്‌നമായി മാത്രം പറയാനാകില്ല. ഇത് പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്താൻ വേണ്ടി തയ്യാറാക്കിയ ഒരു അതിർത്തി പ്രശ്നമാണ്, അവർ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ആക്രമിക്കാനാണ് ശ്രമിക്കുന്നത്. ശക്തനായ രാഷ്ട്രീയ നേതാവാണെന്ന പ്രതിച്ഛായ നിലനിർത്താൻ 56 ഇഞ്ച് നെഞ്ചളവിന്റെ കരുത്ത് കാണിച്ചേ തീരു, ഇതിനെയാണ് ചൈനയെ തകർക്കാൻ ശ്രമിക്കന്നത്. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍, നരേന്ദ്ര മോദി ശക്തനായ നേതാവാണെന്ന സങ്കല്‍പ്പം ഞങ്ങള്‍ തകര്‍ക്കുമെന്നാണ് ചൈന അടിസ്ഥാനപരമായി മോദിയോട് പറയുന്നത്, രാഹുൽ പറഞ്ഞു.

അദ്ദേഹം (പ്രധാനമന്ത്രി) എങ്ങനെ പ്രതികരിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഞാനാണ് പ്രധാനമന്ത്രി , എന്റെ പ്രതിച്ഛായയെ കുറിച്ച് ഞാൻ ആകുലപ്പെടുന്നില്ല, ഇത് ഞാൻ കൈകാര്യം ചെയ്തോളാം എന്ന് അദ്ദേഹം പറയുമോ അതോ അദ്ദേഹം കീഴടങ്ങുമോ?. എന്റെ ആശങ്കയെന്താണെന്ന് വെച്ചാൽ അദ്ദേഹം കീഴടങ്ങി. നമ്മുടെ അതിർത്തി ചൈന കൈയടിക്കിയിട്ടും അദ്ദേഹം പറഞ്ഞത് ഇന്ത്യയിലേക്ക് ആരും കടന്ന് കയറിയിട്ടില്ലെന്നാണ്. അദ്ദേഹം തന്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെടുന്നുവെന്നാണ് ഇതിലൂടെ എനിക്ക് വ്യക്തമാകുന്നതെന്നാണ്. തന്നെ കൈകാര്യം ചെയ്യാൻ ചൈനയ്ക്ക് കഴിയുമെന്ന് അദ്ദേഹം അവരെ മനസ്സിലാക്കാൻ അനുവദിച്ചാൽ, പിന്നെ ഇന്ത്യൻ പ്രധാനമന്ത്രി ഇനി രാജ്യത്തിന് വേണ്ടി എന്തെങ്കിലും രീതിയിൽ പ്രവർത്തിക്കുമെന്ന് കരുതേണ്ട, രാഹുൽ പറഞ്ഞു.

'സ്വപ്ന പറഞ്ഞിട്ടാണോ ഗൺമാന്റെ കാലയളവ് നീട്ടിയത്? ആത്മഹത്യാ ശ്രമത്തിന്റെ പിന്നിൽ ആരുടെ ഭീഷണിയാണ് ?''സ്വപ്ന പറഞ്ഞിട്ടാണോ ഗൺമാന്റെ കാലയളവ് നീട്ടിയത്? ആത്മഹത്യാ ശ്രമത്തിന്റെ പിന്നിൽ ആരുടെ ഭീഷണിയാണ് ?'

 'എന്നിട്ടൊരു കോപ്പിലെ മാപ്പും'! മനോരമ ചാനലിന് എതിരെ തുറന്നടിച്ച് ഡോ. ഷിംന അസീസ്! 'എന്നിട്ടൊരു കോപ്പിലെ മാപ്പും'! മനോരമ ചാനലിന് എതിരെ തുറന്നടിച്ച് ഡോ. ഷിംന അസീസ്!

ഞങ്ങളിപ്പോഴും കോണ്‍ഗ്രസുകാര്‍, സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയുടെ കരുത്ത്; സമവായ സാധ്യതകളുമായി വിമതര്‍ഞങ്ങളിപ്പോഴും കോണ്‍ഗ്രസുകാര്‍, സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയുടെ കരുത്ത്; സമവായ സാധ്യതകളുമായി വിമതര്‍

English summary
Modi's fabricated strong man image is India's weakness now say rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X