കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഫേസ്ബുക്ക് ലൈക്കുകള്‍ കുത്തനെ ഇടിയുന്നു?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ലോകത്തില്‍ തന്നെ ഏറ്റവും അധികം ഫേസ്ബുക്ക് ലൈക്കുകളുള്ള രാഷ്ട്രീയ നേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് വച്ചടിവച്ചടി കയറ്റമാണ്.

എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുടെ ഫേസ്ബുക്ക് സ്വാധീനമൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ... ആണെന്ന് പറയേണ്ടിവരും. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ലൈക്കുകളില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

Narendra Modi

മാര്‍ച്ച് മാസത്തില്‍ 2.8 കോടി ഫേസ്ബുക്ക് ലൈക്കുകള്‍ ഉണ്ടായിരുന്ന മോദിക്ക്, ഏപ്രില്‍ ഏഴ് ആയപ്പോള്‍ 2.78 കോടി ലൈക്കുകളായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ രണ്ട് ലക്ഷത്തിലേറെ പേര്‍ അദ്ദേഹത്തിന്റെ പേജ് ഡിസ് ലൈക്ക് ചെയ്തു എന്നാണ് ഇതിനര്‍ത്ഥം എന്ന് വേണമെങ്കില്‍ പറയാം.

ദില്ലി തിരഞ്ഞെടുപ്പും, ഭൂമി ഏറ്റെടുക്കല്‍ ബില്ലും ഒക്കെയാണ് മോദിക്ക് തിരിച്ചടിയായതെന്നാണ് ചിലര്‍ പറയുന്നത്. ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപി നിലം തൊട്ടില്ല. ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യവ്യാപക പ്രതിഷേധവും ഉണ്ടാക്കി.

എന്നാല്‍ ഇതില്‍ അത്ര അത്ഭുതമൊന്നും ഇല്ലെന്നാണ് സാങ്കേതിക രംഗത്തുള്ളവര്‍ പറയുന്നത്. ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍ ഫേസ്ബുക്ക് തന്നെ നീക്കുന്നതാണ് സംഭവം എന്നാണ് പറയുന്നത്. മോദിക്ക് മാത്രമല്ല, പല ലോക പ്രശസ്തര്‍ക്കും ഇത്തരത്തില്‍ ലൈക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Modi's Facebook popularity declined?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X