Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ തേച്ചൊട്ടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ! ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ ലോകം

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വികസനമല്ല പ്രധാന പ്രചരണ വിഷയം എന്ന വിമര്‍ശനം നേരത്തേ തന്നെ ഉയര്‍ന്നതാണ്. പലപ്പോഴും ഗാന്ധി കുടുംബത്തേയും രാഹുല്‍ ഗാന്ധിയേയും വ്യക്തിഹത്യ നടത്തിയുള്ള പ്രചാരണങ്ങളാണ് മുഖ്യപ്രചാരകരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നടത്തിയിട്ടുള്ളത്.

ഇത്തരത്തിലുള്ള ഇരുവരുടേയും പ്രസംഗങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടായാവാറുണ്ട്. ഭരണ നേട്ടം അവകാശപ്പെടാന്‍ ഇല്ലാത്തപ്പോഴാണ് ഇത്തരം വിലകുറഞ്ഞ പ്രചരണങ്ങള്‍ മോദി നടത്തുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. അതേസമയം ഇത്തരം പ്രചരണങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാറുണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ അത്തരത്തില്‍ നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. സംഭവം ഇങ്ങനെ

 തകരാറിലായ ഗ്രാമഫോണ്‍

തകരാറിലായ ഗ്രാമഫോണ്‍

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചരണ ആയുധം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. മോദി പ്രഭാവത്തിലൂടെ വിജയം ഉറപ്പാക്കാം എന്ന വിശ്വാസത്തില്‍ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി ഓടി നടക്കുന്ന കാഴ്ചയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന പ്രചരണത്തിനിടെ രാഹുലിനെ തകാരാറിലായ ഗ്രാമഫോണിനോടായിരുന്നു മോദി ഉപമിച്ചത്.

 കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു

കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു

തകരാര്‍ സംഭവിച്ച ഗ്രാമഫോണിനെ പോലെ രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയുകയാണെന്ന് മോദി ആരോപിച്ചു. അതേസമയം രാഹുലിന്‍റെ പിള്ള കളി ജനങ്ങള്‍ തള്ളുമെന്നും രാഹുലിന്‍റെ പച്ചക്കള്ളങ്ങളെ ജനം പരിഹസിക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്.

 കിടിലം മറുപടിയുമായി വീഡിയോ

കിടിലം മറുപടിയുമായി വീഡിയോ

എന്നാല്‍ മോദിക്ക് കിടിലം മറുപടിയാണ് തന്‍ററെ ട്വിറ്ററിലൂടെ രാഹുല്‍ നല്‍കിയത്.ഗാന്ധി കുടുംബത്തെ അപഹസിക്കുന്ന മോദിയുടെ പ്രസംഗങ്ങളുടെ വീഡിയോ ആണ് രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ' മിസ്റ്റര്‍ 36 അവതരിപ്പിക്കുന്ന വീഡിയോ എന്ന കുറിപ്പോടെയാണ് രാഹുല്‍ വീഡിയോ പങ്കുവെച്ചത്.

 കുറ്റം പറയുന്ന വീഡിയോ

കുറ്റം പറയുന്ന വീഡിയോ

52 സെക്കന്‍റ് വീഡിയോയില്‍ ഗാന്ധി കുടുംബത്തെ മോദി പരിഹസിക്കുന്ന മോദിയുടെ പ്രസംഗ വീഡിയോകള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. ജവാഹർലാൽ നെഹ്‍റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ എല്ലാവരുടെയും പേരുകള്‍ അടങ്ങിയ വീഡിയോകളാണ് പോസ്റ്റില്‍ ഉള്ളത്.

 മികച്ച പ്രതികരണം

മികച്ച പ്രതികരണം

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. രാഹുലിന്‍റെ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ മികച്ചതാകുന്നുണ്ടെന്നായിരുന്നു ചിലരുടെ പ്രതികരണം. നേരത്തേയും രാഹുല്‍ മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

 പാര്‍ട്ട് ടൈം ജോലി

പാര്‍ട്ട് ടൈം ജോലി

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രിയെന്ന താങ്കളുടെ പാര്‍ട്ട് ടൈം ജോലിയില്‍ ദയവ് ചെയ്ത് ശ്രദ്ധ കേന്ദ്രീകരിച്ചൂടെ എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.പ്രസംഗിച്ച് നടക്കുന്നതിനപ്പുറം എന്തുകൊണ്ടാണ് ഒരു പത്രസമ്മേളനം പോലും നടത്താന്‍ തയ്യാറാകാത്തതെന്നും രാഹുല്‍ ചോദിച്ചിരുന്നു.

 ഒരു പത്രസമ്മേളനവും ഇല്ല?

ഒരു പത്രസമ്മേളനവും ഇല്ല?

പ്രധാനമന്ത്രിയായി ഭരണത്തില്‍ ഏറി 1654, ദിവസങ്ങള്‍ കഴിഞ്ഞില്ലേ, എന്നിട്ടും ഒരു പത്രസമ്മേളനം പോലും ഇല്ല?
ഇടയ്ക്കൊക്കെ ചില പത്രസമ്മേളനങ്ങള്‍ എങ്കിലും വെയ്ക്കൂ. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് രസമല്ലേ?- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് രാഹുലിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

രാഹുലിന്‍റെ ട്വീറ്റ്

ട്വീറ്റ് ചെയ്ത വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+