കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേദാര്‍നാഥില്‍ ധ്യാനത്തിന് പോയ മോദി പെട്ടു; ക്ഷേത്രത്തിന് മാസ്റ്റര്‍ പ്ലാന്‍ 'കെണി', ഓപറേഷന്‍ മമത വക

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം പെരുമാറ്റച്ചട്ട ലംഘനമോ ?

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം ഉത്തരാഖണ്ഡിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പോയ നരേന്ദ്ര മോദിക്ക് കുരുക്ക് വരുന്നു. മോദി മല്‍സരിക്കുന്ന വാരണാസി മണ്ഡലത്തില്‍ വോട്ടടെുപ്പ് നടക്കുന്ന ദിവസം തന്നെ കേദാര്‍നാഥില്‍ പോയതും വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതും മാധ്യമങ്ങളെ കണ്ടതുമാണ് വിവാദമായത്.

മോദിയുടെ യാത്ര ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ഇത് ബിജെപി ആസൂത്രണം ചെയ്ത നാടകമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തില്‍ നോട്ടീസ് നല്‍കി. മോദിക്കെതിരായ ആരോപണത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മീഷന്‍ നടപടി വിവാദമായിരിക്കെയാണ് പുതിയ പരാതി. കൂടാതെ തൃണമൂല്‍ അധ്യക്ഷ മമതയുടെ ബന്ധു മറ്റൊരു അപകീര്‍ത്തി കേസും മോദിക്കെതിരെ ഫയല്‍ ചെയ്തു. മോദിയുടെ യാത്രയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിവരം. വിശദാംശങ്ങള്‍.....

വോട്ടെടുപ്പ് ദിവസം തീര്‍ഥാടനം

വോട്ടെടുപ്പ് ദിവസം തീര്‍ഥാടനം

മോദി വോട്ടെടുപ്പ് ദിവസം തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. സന്ദര്‍ശനത്തിനിടെ മോദി ചെയ്ത ഓരോ കാര്യങ്ങളും തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് തൃണമൂല്‍ ആരോപിക്കുന്നു. ഓരോ കാര്യങ്ങളും വിശദീകരിച്ചാണ് തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കുന്നത്.

എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു

എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു

മോദി ചെയ്തത് പച്ചയായ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് നോട്ടീസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. കേദാര്‍നാഥില്‍ ഈ ദിവസം അദ്ദേഹം പോയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു. മാധ്യമങ്ങള്‍ മൊത്തമായും മോദിയെ ചിത്രീകരിക്കുന്ന സാഹചര്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

 മോദിയുടെ ധ്യാനവും സന്ദര്‍ശനവും

മോദിയുടെ ധ്യാനവും സന്ദര്‍ശനവും

ദേശീയ, പ്രാദേശിക മാധ്യമങ്ങളെല്ലാം മോദിയുടെ ധ്യാനവും സന്ദര്‍ശനവും പ്രധാന വാര്‍ത്തയാക്കി. വോട്ടെടുപ്പ് ദിവസം മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നും ചെയ്യാന്‍ പാടില്ലാത്തതാണ്. എന്നാല്‍ മോദി അതാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും തൃണമൂല്‍ നോട്ടീസില്‍ പറയുന്നു.

ക്ഷേത്രത്തിന് മാസ്റ്റര്‍ പ്ലാന്‍

ക്ഷേത്രത്തിന് മാസ്റ്റര്‍ പ്ലാന്‍

കേദാര്‍നാഥ് ക്ഷേത്രത്തിന് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ റെഡിയായിട്ടുണ്ട് എന്നാണ് മോദി പ്രഖ്യാപിച്ചതെന്നും തൃണമൂല്‍ വിശദീകരിച്ചു. ഇന്നത്തെ ദിവസം മോദി നടത്തിയ ഈ പ്രഖ്യാപനം ഒട്ടും യോജിച്ചതല്ല. ബിജെപിക്ക് വോട്ടുകള്‍ ലഭിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്.

 ശക്തമായ നടപടി വേണം

ശക്തമായ നടപടി വേണം

കേദാര്‍നാഥില്‍ വച്ച് മോദി മാധ്യമങ്ങളോട് സംസാരിച്ചു. തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യാത്രയില്‍ സംഭവിച്ചിരിക്കുന്നത്. ഇത് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി എടുക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 അപകീര്‍ത്തി കേസില്‍ നോട്ടീസ്

അപകീര്‍ത്തി കേസില്‍ നോട്ടീസ്

ഇതിന് പുറമെ തൃണമൂല്‍ നേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി മോദിക്കെതിരെ അപകീര്‍ത്തി കേസില്‍ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് റാലിക്കിടെ തനിക്കെതിരെ മോദി കുപ്രചാരണങ്ങള്‍ നടത്തിയെന്നാണ് അഭിഷേകിന്റെ ആരോപണം. 36 മണിക്കൂറിനകം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

 കേദാര്‍നാഥിലെ വിവരങ്ങള്‍

കേദാര്‍നാഥിലെ വിവരങ്ങള്‍

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് മോദിയുടെ സന്ദര്‍ശനം. ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളായ ഇരു സ്ഥലങ്ങളിലും മോദി എത്തുന്നതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയത്. മോദിക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രത്യേക ഗുഹാ സൗകര്യം

പ്രത്യേക ഗുഹാ സൗകര്യം

ശനിയാഴ്ചയാണ് കേദാര്‍നാഥിലെത്തിയത്. ഞായറാഴ്ച അദ്ദേഹം ബദ്രിനാഥിലേക്ക് പോയി. കേദാര്‍നാഥില്‍ മോദിക്ക് ധ്യാനത്തിന് വേണ്ടി പ്രത്യേക ഗുഹാ സൗകര്യം ഒരുക്കിയിരുന്നു. ഗുഹയില്‍ അത്യാധുനിക ടോയ്‌ലറ്റും മറ്റു സൗകര്യങ്ങളുമുണ്ടായിരുന്നു. ടെലിഫോണ്‍, സിസിടിവി, പ്രത്യേക ബള്‍ബുകള്‍ എന്നിവയും ഗുഹയില്‍ ഘടിപ്പിച്ചിരുന്നു.

 യാതൊരു ബന്ധവും തനിക്കാല്ലായിരുന്നു

യാതൊരു ബന്ധവും തനിക്കാല്ലായിരുന്നു

പുറംലോകവുമായി യാതൊരു ബന്ധവും തനിക്കാല്ലായിരുന്നുവന്നും ക്ഷേത്രം കാണാന്‍ ഒരു ജനല്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മോദി പറഞ്ഞു. ദൈവത്തോട് താന്‍ ഒന്നും ചോദിച്ചിട്ടില്ല. സമൂഹത്തിന് സേവനം ചെയ്യാനാണ് ദൈവം നമ്മളെ സൃഷ്ടിച്ചത് എന്നാണ് ഞാന്‍ കരുതുന്നതെന്നും മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷമാണ് മോദി ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന് പോയത്. അവസരം തന്ന കമ്മീഷന് മോദി നന്ദി പറഞ്ഞു. ശനിയാഴ്ച രാത്രി കേദാര്‍നാഥില്‍ ചെലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനം നടത്തി. ബദ്രിനാഥിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകീട്ട് ദില്ലിയിലേക്ക് തിരിക്കും.

 59 മണ്ഡലങ്ങള്‍ ബൂത്തില്‍

59 മണ്ഡലങ്ങള്‍ ബൂത്തില്‍

ഞായറാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട പോളിങ് നടക്കുകയാണ്. മോദി മല്‍സരിക്കുന്ന യുപിയിലെ വാരണാസി മണ്ഡലത്തിലും അവസാനഘട്ടത്തിലാണ് പോളിങ്. ബംഗാളിലെ മണ്ഡലങ്ങളിലും പോളിങ് നടക്കുന്നുണ്ട്. മൊത്തം 59 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ പോളിങ് നടക്കുന്നത്.

പ്രചാരണം കഴിഞ്ഞ ഉടനെ

പ്രചാരണം കഴിഞ്ഞ ഉടനെ

ഇത്തവണയും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മോദി തന്നെയായിരുന്നു. പ്രചാരണം തീര്‍ന്ന ഉടനെയാണ് അദ്ദേഹം ഉത്തരാഖണ്ഡിലേക്ക് രണ്ടുദിവസത്തെ തീര്‍ഥയാത്ര പോയത്. ശനിയാഴ്ച രാവിലെ ജോല്ലിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി കേദാര്‍നാഥിലേക്ക് പുറപ്പെട്ടു.

രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും

രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും

പ്രളയ ദുരന്തത്തിന് ശേഷം നടക്കുന്ന പുനര്‍നിര്‍മാണ പ്രവൃത്തികള്‍ മോദി പരിശോധിച്ചു. ഞായറാഴ്ച രാവിലെ ബദ്രിനാഥിലേക്ക് പോയി. വൈകീട്ട് ദില്ലിയിലെത്തിയ ശേഷം ബിജെപിയുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും സജീവമാകും. മോദിയുടെ യാത്രയെയും ധ്യാനത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നുണ്ട്.

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം, മുഖ്യറോളില്‍ സോണിയ; രാഹുല്‍ സമ്മതിച്ചു, മൂന്നാം യുപിഎ സര്‍ക്കാര്‍...കോണ്‍ഗ്രസില്‍ അടിമുടി മാറ്റം, മുഖ്യറോളില്‍ സോണിയ; രാഹുല്‍ സമ്മതിച്ചു, മൂന്നാം യുപിഎ സര്‍ക്കാര്‍...

English summary
Modi's Kedarnath Yatra; TMC Complains to EC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X