മോദിയുടെ വിവാഹം; സോഷ്യല്‍ മീഡിയ ഇളകിമറിയുന്നു
അഹമ്മദാബാദ്: താന്‍ വിവാഹം കഴിച്ചിട്ടുണ്ട് എന്ന വര്‍ത്ത എപ്പോഴെങ്കിലും നരേന്ദ്ര മോദി നിഷേധിച്ചിട്ടുണ്ടോ. എപ്പോഴെങ്കിലും ഇങ്ങനെയൊരു ചോദ്യം ആരെങ്കിലും മോദിേെയാട് ചോദിച്ചിട്ടുണ്ടോ. പിന്നെ എന്തിനാണ് ഇപ്പോള്‍ ഈ വിവാഹ വാര്‍ത്ത ഇത്ര വലിയ ചര്‍ച്ചയാകാന്‍ കാരണം? ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ മീഡിയ മോദിയുടെ വിവാഹക്കാര്യമാണ് ചൂടോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയ മാത്രമല്ല, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും പോലും മോദിക്കെതിരായ ഒരായുധമായി വിവാഹക്കാര്യം എടുത്തുപയോഗുക്കുന്നുണ്ട്. എന്നാല്‍ എന്താണ് സത്യം. താന്‍ വിവാഹിതനാണ് എന്ന കാര്യം മോദി എവിടെയും നിഷേധിച്ചിട്ടില്ല. പതിനേഴാം വയസ്സിലാണ് മോദിയുടെ വിവാഹം കഴിഞ്ഞത്. നിര്‍ബന്ധിതമായി വിവാഹം കഴിച്ചു എന്ന് മോദിയുടെ സഹോദരന് ദാമോദര്‍ മോദി തന്നെ അതിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്.

കുടുംബജീവിതമല്ല, രാഷ്ട്രീയമാണ് തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ വ്യക്തിയാണ് നരേന്ദ്ര മോദി. മുന്‍പ് മത്സരിച്ചപ്പോഴൊന്നും ഒരു പത്രികയിലും അദ്ദേഹം വിവാഹിതനല്ല എന്ന് എഴുതിയിട്ടില്ല. ആ ഒരു കോളം പൂരിപ്പിക്കാതെ വിടുക മാത്രമാണ് ചെയ്തത്. ഇവിടെയും മോദി കള്ളം പറഞ്ഞു എന്ന് തെളിയിക്കാനാവില്ല. മോദിയുടെ ഭാര്യയായ യെശോദ ബെന്നാകട്ടെ ഒരിക്കല്‍ പോലും മോദിയെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിട്ടുമില്ല.
എന്നാല്‍ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഭാര്യ എന്ന കോളം ഒഴിച്ചിട്ട മോദിയെ അയോഗ്യനാക്കണം എന്ന രീതിയിലാണ് ട്വിറ്ററിലും ഫേസ്ബുക്കിലും പ്രതികരണങ്ങള്‍. എന്തുകൊണ്ടാകും വിവാഹിതനാണ് എന്ന കാര്യം നരേന്ദ്ര മോദി ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ടാകുക. തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാന മന്ത്രിയായാല്‍ പിന്നീട് ഇത് കാരണം ഒരു പ്രശ്നം ഉണ്ടാകരുത് എന്ന് കരുതിയാണോ. സംശയങ്ങള്‍ ഒട്ടേറെയാണ്.
-
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications