കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്ക്ക് 17 ലക്ഷം ചെലവ്

  • By Gokul
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യാന്‍ സര്‍ക്കാരിന് 17 ലക്ഷം രൂപ ചെലവു വന്നെന്ന് റിപ്പോര്‍ട്ട്. വിവാരാവകാശ നിയമപ്രകാരം രമേഷ് വര്‍മ എന്നയാള്‍ നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മെയ് 26നാണ് മോഡിയും ക്യാബിനറ്റ് മന്ത്രിമാരും രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തത്. 4017 അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തയാണ് കണക്ക്. ഇത്രയും പേര്‍ക്ക് ഇരിപ്പിടം അടക്കമുള്ള സൗകര്യം ഒരുക്കുന്നതിനും വേദി സജ്ജീകരണത്തിനും മറ്റുമായ ഏകദേശ തുകയാണിത്. എല്ലാറ്റിന്റേയും കണക്ക് രാഷ്ട്രപതി ഭവന്‍ പ്രത്യേകമായി സൂക്ഷിക്കാറില്ലെന്നാണ് രമേഷിന് ലഭിച്ച മറുപടിയില്‍ കാണിച്ചിരിക്കുന്നത്.

narendra-modi

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തവരുടെയെല്ലാം പ്രത്യേകം ചെലവുകളും രമേഷ് വര്‍മ ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്തരം ചിലവുകള്‍ പ്രത്യേകമായി സൂക്ഷിക്കാറില്ലെന്നായിരുന്നു മറുപടി. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പരിപാടികളുടെ മൊത്തം ചെലവുകള്‍ കണക്കാക്കുകയാണ് രീതിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങകള്‍ രാജകീയമായാണ് ഒരുക്കിയിരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രാജ്യത്തിനകത്തെ പ്രമുഖരായ വ്യക്തികളും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രത്യേകം കണക്കുകള്‍ പുറത്തുവിടുകയാണെങ്കില്‍ കോടിക്കണക്കിന് രൂപ സത്യപ്രതിജ്ഞയ്ക്കായി ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Modi's oath-taking ceremony Rs 17.60 lakh were spent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X