നരേന്ദ്രമോദിയും 'എട്ടും' തമ്മില്‍ എന്താ ബന്ധം? ഈ കാര്യങ്ങള്‍ പറയും മോദിയുടെ രഹസ്യങ്ങള്‍
സംഖ്യശാസത്രത്തിലും ഭാഗ്യനമ്പറിലും വിശ്വസിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പ്രമുഖ ന്യൂമറോളജിസ്റ്റുകള്‍.
ദില്ലി: തലക്കെട്ടില്‍ സൂചിപ്പിച്ചത് പോലെ ആര്‍ക്കും പെട്ടെന്നു പിടികിട്ടാത്ത,അല്ലെങ്കില്‍ ആരും അധികം ശ്രദ്ധിക്കാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സംഖ്യശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണോ? ആണെന്നോ അല്ലെന്നോ എന്നൊക്കെ വാദിച്ച് തര്‍ക്കിക്കുന്നതിന് മുമ്പ് ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ ഇതിനു ഉത്തരം കിട്ടും.
സംഖ്യശാസ്ത്രത്തില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നയാളാണ് നരേന്ദ്രമോദിയെന്നാണ് പ്രമുഖ ന്യൂമെറോളജിസ്റ്റുകള്‍ പറയുന്നത്. സംഖ്യശാസത്രമനുസരിച്ച് മോദിയുടെ ഭാഗ്യനമ്പര്‍ 8 ആണത്രേ. 1966 സെപ്റ്റംബര്‍ 17നാണ് മോദിയുടെ ജന്മദിനം. സംഖ്യാശാസ്ത്ര പ്രകാരം മോദിയുടെ ഭാഗ്യനമ്പര്‍ 8 ഉം. മോദിയുടെ ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങള്‍ പരിശോധിച്ചാല്‍ മോദിയും എട്ടും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ കഴിയുമെന്നാണ് ന്യൂമെറോളജിസ്റ്റുകളുടെ വാദം.

പ്രഖ്യാപനം നടത്തിയ സമയം
ഇന്ന് രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയമാണ് കറന്‍സി നിരോധനവും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. എന്നാല്‍ കറന്‍സി നിരോധിക്കുന്നതിന് മുമ്പ് മോദി തന്റെ ശരിയായ സമയവും സന്ദര്‍ഭവും നിശ്ചയിച്ചിരുന്നു എന്നുവേണം കരുതാന്‍. കാരണം നോട്ട് നിരോധിച്ചത് 2016 നവംബര്‍ 8 നായിരുന്നു. നവംബര്‍ 8ന് രാത്രി 8 മണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചതും.

ഭാഗ്യദിവസങ്ങളില്‍ മോദി വിശ്വസിച്ചിരുന്നു
കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെല്ലാം മോദി പ്രഖ്യാപിച്ചതും 8 എന്ന അക്കവുമായി ബന്ധമുള്ള ദിവസങ്ങളായിരുന്നു. സാര്‍ക്ക് ഉച്ചകോടിയുടെ ഉദ്ഘാടനം മോദി നടത്തിയത് 2014 നവംബര്‍ 26, പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തത് 2015 ജനുവരി 8, ദൂരദര്‍ശന്‍ കിസാന്‍ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചത് 2015 മെയ് 26ന്, മോദിയുടെ അഭിമാന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ അവതരിപ്പിച്ചത് 2015 സെപ്റ്റംബര്‍ 26നും. ഇതില്‍ 17, 26 തിയതികളെല്ലാം കൂട്ടിയാല്‍ (1+7=8, 2+6=8 ) ലഭിക്കുന്ന സംഖ്യയും 8 ആണെന്നതും ശ്രദ്ധിക്കണം.

പ്രമുഖ ന്യൂമറോളജിസ്റ്റ് പറയുന്നു
പ്രമുഖ ന്യൂമറോളജിസ്റ്റായ പോള്‍ സഡോസ്‌കി പറയുന്ന പ്രകാരം 8 ഭാഗ്യ നമ്പറായുള്ളവരുടെ ഗുണങ്ങള്‍ നിരവധിയാണ്. അവര്‍ പരിശ്രമികളും, അധികാരം കയ്യാളുന്നവരും കൂടാതെ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ ഉള്ളവരുമായിരിക്കും.

8 നെഗറ്റീവായാല്‍
എന്നാല്‍ 8 ാം നമ്പറുകാര്‍ ഭാഗ്യനമ്പര്‍ പ്രാകരം കാര്യങ്ങള്‍ നടത്തിയാലും ചിലപ്പോള്‍ 8 നെഗറ്റീവായും ബാധിക്കാമെന്നും പറയുന്നുണ്ട്. അതില്‍ ചിലത് ഇവയൊക്കെയാണ്- ആര്‍ക്കും വഴങ്ങാത്തതും, ചില ലക്ഷ്യങ്ങള്‍ നടപ്പിലാക്കിയാലും ഫലപ്രാപ്തി ലഭിക്കാത്തതും അസഹിഷ്ണുതയുമെല്ലാം 8 ന്റെ നെഗറ്റീവുകളാണ്.












Click it and Unblock the Notifications