കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയോട് 'മുഖംചുളിച്ച്' രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍; ഞങ്ങള്‍ക്കിടയില്‍ എല്ലാ മതക്കാരുമുണ്ട്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Modi's Political Comments at Belur Math Upset Ramakrishna Mission Members

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രസ്താവനയില്‍ രാമകൃഷ്ണ മിഷനിലെ സന്യാസി സമൂഹത്തിന് അസന്തുഷ്ടി. ഹൗറ ജില്ലയിലെ ബേലൂര്‍ മഠത്തിലെത്തി രാഷ്ട്രീയ പ്രസ്താവന നടത്തിയത് ഉചിതമായില്ലെന്നാണ് അവരുടെ അഭിപ്രായമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ നിയമത്തിന്റെ ആവശ്യകതയും അതിനെതിരെ നടക്കുന്ന സമരത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും മോദി മഠത്തില്‍വച്ച് സംസാരിച്ചതാണ് സന്യാസി സമൂഹത്തിന്റെ അനിഷ്ടത്തിന് കാരണമായത്. എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്‍കി പ്രവര്‍ത്തിക്കുന്ന മഠം രാഷ്ട്രീയ പ്രസംഗത്തിന് വേദിയാക്കിയ മോദിയുടെ നടപടിക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍....

പ്രസംഗത്തിലെ രാഷ്ട്രീയം

പ്രസംഗത്തിലെ രാഷ്ട്രീയം

മോദിയുടെ പ്രസംഗത്തിലെ രാഷ്ട്രീയമാണ് രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയതാല്‍പ്പര്യമില്ലാത്ത മിഷനിലെ ചടങ്ങില്‍ രാഷ്ട്രീയ പ്രസ്താവന നടത്തിയതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന മിഷന്‍ അംഗമായ ഗൗതം റോയ് പ്രതികരിച്ചു.

ദൈവിക വഴിയില്‍

ദൈവിക വഴിയില്‍

ദൈവിക വഴിയില്‍ എല്ലാം സമര്‍പ്പിച്ചവരാണ് രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍. നരേന്ദ്ര മോദി അത്തരത്തില്‍ ഒരു വ്യക്തിയല്ല. രാഷ്ട്രീയമായ പ്രസ്താവന നടത്താന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നില്ല. ഈ രണ്ടുകാര്യങ്ങളും തങ്ങള്‍ തുറന്നുപറയുകയാണെന്ന് ഗൗതം റോയ് പറഞ്ഞു.

രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു

രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു

രാമകൃഷ്ണ മിഷന്‍ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുണ്ട്. ആര്‍എസ്എസുമായി സഹകരിക്കുന്ന ആത്മീയ നേതാക്കളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയുണ്ട്. ഇത്തരം പുതിയ രീതിയുടെ അനന്തര ഫലമാണ് പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനമെന്നും ഗൗതം റോയ് പറഞ്ഞു.

സന്യാസിമാര്‍ ബഹിഷ്‌കരിച്ചു?

സന്യാസിമാര്‍ ബഹിഷ്‌കരിച്ചു?

മോദി എത്തുന്ന ദിവസത്തെ ചടങ്ങിന് പ്രമുഖരായ സന്യാസിമാര്‍ എത്തിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖര്‍ വിട്ടുനിന്നത് സന്യാസിമാര്‍ക്കിടയിലുള്ള അതൃപ്തിയുടെ സൂചനയായി കണക്കാക്കുന്നു. മോദിയുടെ സന്ദര്‍ശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബേലുര്‍ മഠത്തിന് ചില സന്യാസി ശിഷ്യര്‍ കത്തയച്ചിരുന്നു.

പ്രയാസം സൃഷ്ടിക്കുന്ന വ്യക്തി

പ്രയാസം സൃഷ്ടിക്കുന്ന വ്യക്തി

ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന വ്യക്തികളെ മഠത്തില്‍ സ്വീകരിക്കരുത്. രാമകൃഷ്ണ, ശാരദ, സ്വാമി വിവേകാനന്ദ സ്ഥാപനങ്ങളില്‍ ഇത്തരക്കാര്‍ക്ക് പ്രവേശനം നല്‍കരുതെന്നും കാണിച്ച് സന്യാസി ശിഷ്യര്‍ ബേലുര്‍ മഠത്തിന് കത്തയച്ചിരുന്നുവെന്നും ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

അകലം പാലിക്കുന്നു

അകലം പാലിക്കുന്നു

അതേസമയം, രാഷ്ട്രീയമില്ലാത്ത രാമകൃഷ്ണ മിഷന്‍ മോദിയുടെ രാഷ്ട്രീയ പ്രസ്താവനയില്‍ നിന്ന് അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദിയുടെ സിഎഎ പരാമര്‍ശത്തില്‍ പ്രതികരിക്കുന്നില്ല.

അതിഥിയായി വന്നു

അതിഥിയായി വന്നു

നരേന്ദ്ര മോദി തങ്ങളുടെ അതിഥിയായി വന്നതാണ്. ചടങ്ങില്‍ എന്താണ് സംസാരിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അതിഥിയാണ്. അതിഥി ദേവോ ഭവ എന്നതാണ് ഇന്ത്യന്‍ സംസ്‌കാരം. മോദിയും മമതയും രാഷ്ട്രീയ നേതാക്കളല്ല. ഭരണഘടന പദവി അലങ്കരിക്കുന്നവരാണെന്നും സ്വാമി സുവിരാനന്ദ പറഞ്ഞു.

കാവിവല്‍ക്കരിക്കാനുള്ള നീക്കമല്ലേ

കാവിവല്‍ക്കരിക്കാനുള്ള നീക്കമല്ലേ

സിഎഎ വിഷയത്തിലുള്ള മോദിയുടെ പ്രസംഗം രാമകൃഷ്ണ മിഷനെ കാവിവല്‍ക്കരിക്കാനുള്ള നീക്കമല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. തങ്ങള്‍ കാവിയെ സ്വീകരിച്ചവരാണ്. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് അതിനെ അളക്കരുതെന്നും സ്വാമി സുവിരാനന്ദ പ്രതികരിച്ചു.

എല്ലാ മതക്കാരുമുണ്ട്

എല്ലാ മതക്കാരുമുണ്ട്

തങ്ങള്‍ക്കൊപ്പം ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ മതക്കാരായ സന്യാസിമാരുണ്ട്. എല്ലാവരും സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്. രക്ത ബന്ധത്തേക്കാള്‍ വലിയ ബന്ധമാണ് തങ്ങള്‍ക്കിടയിലെന്നും സ്വാമി സുവീരാനന്ദ പറഞ്ഞു. അതേസമയം, രാമകൃഷ്ണ മിഷനില്‍ രാഷ്ട്രീയം പറഞ്ഞ മോദിക്കെതിരെ പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നു.

സ്ഥലം മാറിപ്പോയി

സ്ഥലം മാറിപ്പോയി

ബേലൂര്‍ മഠത്തില്‍ രാഷ്ട്രീയം പ്രസംഗിച്ച മോദിയുടെ നടപടി ശരിയായില്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള വ്യഗ്രതയില്‍ ആത്മീയ ആചാര്യമാരുടെ സ്ഥലവും റാലി നടക്കുന്ന സ്ഥലവും തമ്മിലുള്ള വ്യത്യാസം മോദി മറന്നുപോയിരിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

 കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

വിഭജനത്തിന്റെ രാഷ്ട്രീയം പറയാന്‍ ബേലൂര്‍ മഠം വേദിയാക്കിയ മോദിയുടെ നടപടി ശരിയായില്ല. ലോകം പവിത്രതയോടെ കരുതുന്ന സ്ഥലമാണ് ബേലൂര്‍ മഠം. അവടെ വച്ച് രാഷ്ട്രീയം പറയുന്നതില്‍ നിന്ന് മോദി വിട്ടുനില്‍ക്കണമായിരുന്നു. ആത്മീയ കേന്ദ്രങ്ങളെ അവരുടേതായ രീതിയില്‍ കാണാന്‍ മോദി തയ്യാറാകണമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കര്‍ണാടക കോണ്‍ഗ്രസ് അടിമുടി മാറുന്നു; തുടക്കമിട്ട് സോണിയ, സിദ്ധരാമയ്യയെ ദില്ലിയിലേക്ക് വിളിപ്പിച്ചുകര്‍ണാടക കോണ്‍ഗ്രസ് അടിമുടി മാറുന്നു; തുടക്കമിട്ട് സോണിയ, സിദ്ധരാമയ്യയെ ദില്ലിയിലേക്ക് വിളിപ്പിച്ചു

English summary
Modi's Political Comments at Belur Math Upset Ramakrishna Mission Members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X