കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാമക്കാലയെ തെമ്മാടിയെന്ന് വിളിച്ച് സന്ദീപ് വാര്യർ, അച്ചിവീട്ടിൽ പോയി വിളിക്കെന്ന് മറുപടി,വീഡിയോ വൈറൽ

Google Oneindia Malayalam News

കോഴിക്കോട്: ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ മൗനിയായിരുന്ന വാര്‍ത്താ സമ്മേളനത്തിന് ശേഷം കേദാര്‍നാഥില്‍ ഒരു ദിവസത്തെ ധ്യാനത്തിന് പോയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 വര്‍ഷത്തെ ഭരണകാലത്തിനിടയ്ക്ക് ആദ്യമായി പത്രസമ്മേളനത്തിന് എത്തിയ മോദി അതിന്റെ പേരില്‍ വീണ്ടും ട്രോളുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

റഡാര്‍ സിദ്ധാന്തത്തിനും ഇമെയില്‍-ഡിജിറ്റല്‍ ക്യാമറ അവകാശവാദങ്ങള്‍ക്കും ശേഷം നരേന്ദ്ര മോദിയുടെ മൗനത്തെ പ്രതിരോധിക്കാന്‍ കഷ്ടപ്പെടുകയാണ് ബിജെപി നേതാക്കള്‍. മാതൃഭൂമി ചാനലില്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് എത്തിയ ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കിച്ച് ഒടുക്കം അടിയുടെ വക്കത്ത് എത്തി.

മോദിയുടെ അജണ്ടയെന്ത്

മോദിയുടെ അജണ്ടയെന്ത്

തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് മോദി നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അജണ്ടയെന്ത് എന്നതായിരുന്നു മാതൃഭൂമി ന്യൂസ് പ്രൈം ഡിബേറ്റ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. മഞ്ജുഷ് നയിച്ച ചര്‍ച്ചയില്‍ സിപിഎമ്മില്‍ നിന്ന് എംവി ഗോവിന്ദന്‍, കോണ്‍ഗ്രസില്‍ നിന്ന് ജ്യോതികുമാര്‍ ചാമക്കാല, ബിജെപിയുടെ സന്ദീപ് വാര്യര്‍, സിആര്‍ നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

മോദി തീരുമാനിക്കും

മോദി തീരുമാനിക്കും

അമിത് ഷായുടെ വാര്‍ത്താ സമ്മേളനമാണ് നടന്നത് എന്നും മോദി എപ്പോള്‍ സംസാരിക്കണം എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത് എന്ന മട്ടിലാണ് സന്ദീപ് വാര്യര്‍ വാര്‍ത്താ സമ്മേളനത്തെ പ്രതിരോധിച്ചത്. അതിനിടെ രാഹുല്‍ ഗാന്ധിയേയും ബിജെപി പ്രതിനിധി വെല്ലുവിളിക്കുകയുണ്ടായി.

രാഹുൽ ഗാന്ധി ആരാണ്

രാഹുൽ ഗാന്ധി ആരാണ്

മോദിയെ സംവാദത്തിന് വെല്ലുവിളിക്കാന്‍ രാഹുല്‍ ഗാന്ധി ആരാണ് എന്നും വെറും ഒരു പാര്‍ട്ടി അദ്ധ്യക്ഷന്‍ മാത്രമാണെന്നും സന്ദീപ് പറഞ്ഞു. അമിത് ഷായുമായിട്ട് വേണം രാഹുല്‍ ഗാന്ധിയെ താര്യതമ്യം ചെയ്യാന്‍. അമിത് ഷാ വിളിച്ച അത്രയും പത്രസമ്മേളനങ്ങള്‍ രാഹുല്‍ വിളിച്ചിട്ടില്ലെന്നും അഭിമുഖങ്ങള്‍ നല്‍കിയിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.

വിവരം കെട്ടവൻ

വിവരം കെട്ടവൻ

ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധി ജ്യോതികുമാര്‍ ചാമക്കാല പ്രകോപിതനായി. ഇയാളുടെ വിവരക്കേട് കേട്ടിരിക്കാനല്ല ഇവിടെ വന്നിരിക്കുന്നത് എന്ന് ജ്യോതികുമാര്‍ അവതാരകനോട് രോഷം കൊണ്ടു. വിവരം കെട്ടവന്‍ എന്നും സന്ദീപ് വാര്യരെ ജ്യോതികുമാര്‍ ചാമക്കാല വിളിക്കുകയുണ്ടായി.

വിസർജ്യം വിഴുങ്ങി ഛർദിക്കുന്നു

വിസർജ്യം വിഴുങ്ങി ഛർദിക്കുന്നു

സന്ദീപ് വാര്യരെ പോലുളള മോദി ഭക്തര്‍ അവരുടെ വിസര്‍ജ്യങ്ങള്‍, തള്ളുകള്‍ എന്നിവ അതുപോലെ വിഴുങ്ങി അത് വന്നിരുണ്ട് വീണ്ടും ഛര്‍ദ്ദിക്കാന്‍ ശ്രമിക്കരുതെന്ന് ചാമക്കാല പറഞ്ഞു. സംഘിക്യാപില്‍ നിന്നും കിട്ടുന്ന വിവരക്കേടുകള്‍ വിളമ്പാനുളള വേദിയായി ഇതിനെ മാറ്റരുത്.

രാഹുൽ ആരാണെന്നോ

രാഹുൽ ആരാണെന്നോ

വെല്ലുവിളിക്കാന്‍ രാഹുല്‍ ഗാന്ധി ആരാണ് എന്ന് ചോദിക്കുമ്പോള്‍ സന്ദീപ് വാര്യര്‍ ഒന്ന് മനസ്സിലാക്കണം. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയോ തളളുകളൊ എടുത്ത് താരതമ്യം ചെയ്ത് നോക്കൂ. റഡാറിനെക്കുറിച്ച് പറഞ്ഞതും ഡിജിറ്റല്‍ ക്യാമറയെക്കുറിച്ച് പറഞ്ഞുമെല്ലാം എടുത്ത് നോക്കൂ എന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.

ഉമ്മാക്കി കാണിച്ചിട്ട് കാര്യമില്ല

ഉമ്മാക്കി കാണിച്ചിട്ട് കാര്യമില്ല

എന്താണ് മോദിയുടെ ഡിഗ്രി, ഏതാണ് മോദിയുടെ ഡിഗ്രി. അതേക്കുറിച്ച് കോണ്‍ഗ്രസ് പ്രസിഡണ്ട് ഒരു സംവാദത്തിന് വിളിക്കുമ്പോള്‍ എന്തുകൊണ്ട് മോദി അതിന് തയ്യാറാകുന്നില്ല. ചോദ്യം ചോദിക്കുമ്പോള്‍ ഉമ്മാക്കി കാണിച്ചിട്ട് കാര്യമില്ല. 5 വര്‍ഷത്തിനിടെ മോദി എത്ര പത്രസമ്മേളനം നടത്തി എന്ന് ചോദിക്കുമ്പോള്‍ കഴിഞ്ഞ തവണ മൂന്നേ ഉണ്ടായിരുന്നുളളൂ എന്ന് പറയുകയല്ല വേണ്ടത്.

അമിത് ഷാ മൂന്നാംകിടയാണോ

അമിത് ഷാ മൂന്നാംകിടയാണോ

മന്‍മോഹന്‍സിംഗ് എല്ലായിടത്തും പത്രസമ്മേളനം നടത്തിയിട്ടുണ്ട്. വെറുതേ വന്ന് വിടുവായിത്തം പറയരുത്. മോദി രാഹുല്‍ ഗാന്ധിയേക്കാളും മുകളിലാണ് എന്നാണ് പറയുന്നത്. അമിത് ഷായെ സംവാദത്തിന് അയക്കാമെന്ന് പറയുന്നു. അതെന്താ അമിത് ഷാ മൂന്നാംകിടയാണോ എന്നും ജ്യോതികുമാര്‍ ചാമക്കാല ചോദിച്ചു.

എല്ലാ അര്‍ത്ഥത്തിലും ഫ്രോഡാണ്

എല്ലാ അര്‍ത്ഥത്തിലും ഫ്രോഡാണ്

മോദി ഒരിക്കല്‍ പറയുന്നു എഞ്ചിനീയര്‍ ആണെന്ന്, ഒരിക്കല്‍ പറയുന്നു ഡിഗ്രി ഉണ്ടെന്ന്. ഇതില്‍ ഏതാണ് വസ്തുത. അടിമുടി കളളത്തരം നിറഞ്ഞ ഫ്രോഡാണ്. എല്ലാ അര്‍ത്ഥത്തിലും ഫ്രോഡാണ് എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നു എന്ന് ജ്യോതികുമാര്‍ പറഞ്ഞു. ഇതോടെ സന്ദീപ് വാര്യര്‍ ചാടിവീണു.

നടന്നത് പൊങ്കാല

നടന്നത് പൊങ്കാല

നിങ്ങളുടെ ചാനലില്‍ ഇമ്മാതിരി തെമ്മാടികളെ കൊണ്ട് വന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആക്ഷേപിക്കാന്‍ തയ്യാറാവരുത് എന്നായി സന്ദീപ് വാര്യര്‍. ഇതോടെ ചാമക്കാലയും ചൂടായി. തെമ്മാടി എന്നൊക്കെ പറയുന്ന സന്ദീപ് വാര്യര്‍ മര്യാദയ്ക്ക് സംസാരിക്കണം എന്ന് ചാമക്കാല പറഞ്ഞു. പിന്നെ നടന്നത് പൊങ്കാലയായിരുന്നു.

നിന്റെ അച്ചിവീട്ടില്‍ പോയി പറഞ്ഞാല്‍ മതി

നിന്റെ അച്ചിവീട്ടില്‍ പോയി പറഞ്ഞാല്‍ മതി

തെമ്മാടി എന്നൊക്കെ നിന്റെ അച്ചിവീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ചാമക്കാല പൊട്ടിത്തെറിച്ചു. നീയല്ല തീരുമാനിക്കേണ്ടത് ഞാനെന്ത് സംസാരിക്കണം എന്ന്. ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്റര്‍നാഷണല്‍ ഫ്രോഡാണ് എന്ന് ചാമക്കാല ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയെ ഫ്രോഡെന്ന് വിളിക്കാന്‍ നീയാരാ എന്നായി വാര്യര്‍.

അത് ചോദിക്കാന്‍ നീയാരാടാ

അത് ചോദിക്കാന്‍ നീയാരാടാ

അത് ചോദിക്കാന്‍ നീയാരാടാ എന്നായി ചാമക്കാല. നീയാരാടാ എന്നായി സന്ദീപ്. എടാ പോടാ എന്നൊക്കെ വീട്ടില്‍ പോയി വിളിച്ചാല്‍ മതിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇതോടെ അവതാരകന്‍ ഇടപെട്ടു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് അവതാരകന്‍ ഇടവേളയിലേക്ക് പോയതോടെയാണ് ഇരുവരും അടങ്ങിയത്. ഈ തല്ല് വീഡിയോ ഫേസ്ബുക്കില്‍ വൈറലാവുകയാണ്.

വീഡിയോ കാണാം

മാതൃഭൂമി ചർച്ചയിലെ വൈറലാകുന്ന ഭാഗം കാണാം

അഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപിഅഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപി

English summary
Mathrubhumi News prime debate about Modi's press meet goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X