മോദിയുടെ പ്രത്യേക അഭ്യര്‍ത്ഥന; പാര്‍ലമെന്റ് മന്ദിരത്തിന്റെ വീഡിയോ പങ്കുവച്ച് ഷാരൂഖും അക്ഷയ് കുമാറും
ദില്ലി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും പങ്കുവച്ച വീഡിയോ റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം നിരവധി സെലിബ്രിറ്റികളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.
മെയ് 26 ന് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് വോയിസ് ഓവറോ പശ്ചാത്തല സംഗീതമോ ഇല്ലായിരുന്നു. 'എനിക്കൊരു നിങ്ങളോട് പ്രത്യേക അഭ്യര്‍ത്ഥനയുണ്ട് - നിങ്ങളുടെ സ്വന്തം ശബ്ദത്തില്‍ ഈ വീഡിയോ പങ്കിടുക, അതിലൂടെ നിങ്ങളുടെ ചിന്തകള്‍ അറിയിക്കണം. അവയില്‍ ചില വീഡിയോ ഞാന്‍ വീണ്ടും ട്വീറ്റ് ചെയ്യും' പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നമ്മുടെ ഭരണഘടന ഉയര്ത്തിപ്പിടിക്കുന്നവര്ക്കുള്ള പുതിയ ഭവനം എന്നാണ് പുതിയ പാര്‍ലെമന്റ് മന്ദിരത്തെ കുറിച്ച് ഷാരൂഖ് ഖാന് പറഞ്ഞത്. ' നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരം. ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ വീട്. 140 കോടി ഇന്ത്യക്കാര്‍ ഒരു കുടുംബമായി മാറുന്ന നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആളുകള്‍ക്കുള്ള പുതിയ വീട്'- ഷാരൂഖ് പറഞ്ഞു.
അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രത്തിന്റെ പ്രതീകമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നാണ് നടന് അക്ഷയ് കുമാര്‍ വിശേഷിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ഈ വീഡിയോ പങ്കുവച്ചത്.
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.' ഹൃദയവും മനസും അഭിമാനവും പ്രതീക്ഷയും കൊണ്ട് നിറഞ്ഞു. നമ്മുടെ മഹത്തായ രാജ്യത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കട്ടെ'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇതിനിടെ, പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നത്തെ ചടങ്ങ് ബഹിഷ്കരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെ വിവാദ ട്വീറ്റുമായി ആര് ജെ ഡിയും രംഗത്തെത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ അകൃതിയോട് താരതമ്യം ചെയ്താതാണ് വിവാദമായിരിക്കുന്നത്. ശവപ്പെട്ടിയുടെ ചിത്രം പങ്കുവച്ച് എന്താണിതെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. അതേസമയം, ആര് ജെ ഡിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ












Click it and Unblock the Notifications