Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ വാരണാസി ഓഫീസ് ഒഎൽഎക്സിൽ വിൽപ്പനയ്ക്കിട്ടു; 4 യുവാക്കൾ അറസ്റ്റിൽ

ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനക്കെന്ന് പരസ്യം നല്‍കിയ നാലുപേര്‍ അറസ്റ്റില്‍.മോദിയുടെ 'ജന്‍സാംപാര്‍ക്ക് കരിയാലെയുടെ (പബ്ലിക് റിലേഷന്‍സ് ഓഫീസ്)' ചിത്രമെടുത്ത് ഒഎല്‍എക്‌സ് വെബ്‌സൈറ്റില്‍ വില്‍പ്പനക്കെന്ന് പരസ്യം നൽകിയവരാണ് അറസ്റ്റിലായത്. നഗരത്തിലെ ജവഹർ നഗർ പ്രദേശത്താണ് ഓഫീസ് സ്ഥിതിചെയ്യുന്നത്.

modi

ഇന്നലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഎല്‍എക്‌സില്‍ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന പരസ്യം തങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഭേലപൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തു, ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്,വാരണാസി സീനിയർ പോലീസ് സൂപ്രണ്ട് അമിത് പഥക് പറഞ്ഞു.

കേസിൽ ഉൾപ്പെട്ട നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രമെടുത്ത് വെബ്‌സൈറ്റിൽ ഇട്ടയാളും അക്കൂട്ടത്തിലുണ്ടെന്നും എസ്എസ്പി പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതൽ നിയമ നടപടികൾ ഉടൻ ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.

നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലാണ് വാരാണാസിയിൽ നിന്നും ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2014 ല്‍ 581022 വോട്ടുകൾക്കായിരുന്നു മോദി ഇവിടെ വിജയിച്ചത്.2014 നേകാക്ൾ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രണ്ടാം തവണ മോദി വാരണാസിയിൽ വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+