കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി മത്സരിയ്ക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിയ്ക്കുന്നത് വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആകാംഷയായിരുന്നു മോഡി തന്നെയായിരിയ്ക്കുമോ സ്ഥാനാര്‍ത്ഥിയെന്ന്. എന്നാല്‍ ഇപ്പോള്‍ ആകാംഷ നില നില്‍ക്കുന്നത് മറ്റൊരു കാര്യത്തിലാണ് മോഡി ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിയ്ക്കുക എന്നതിനെപ്പറ്റി.

Narendra Modi

രാജ്യത്ത് ഇതിനോടകം തന്നെ പല സംസ്ഥാനങ്ങളിലും മോഡി സന്ദര്‍ശനം നടത്തിക്കഴിഞ്ഞു, എന്നാല്‍ മോഡിയുടെ മണ്ഡലമേതാണെന്ന് ഇത് വരെയും ഉറപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. കേരളത്തിലേയ്ക്കുള്ള മോഡിയുടെ സന്ദര്‍ശനം അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മത്സരിയ്ക്കുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.ഗുജറാത്തിന് പുറത്ത് മോഡി ഭാഗ്യം പരീക്ഷിയ്ക്കുമെന്ന് ചില വിലയിരുത്തലുകള്‍ ഉണ്ട്.

മോഡി മത്സരിയ്ക്കാന്‍ സാധ്യതയുള്ള ചില നിയോജക മണ്ഡലങ്ങള്‍ ഇവയാണ്.

ഗാന്ധിനഗര്‍

1998 മുതല്‍ എല്‍ കെ അദ്വാനിയുടെ തട്ടകമാണ് ഗന്ധിനഗര്‍. എന്നാല്‍ ഇത്തവണ അദ്ദേഹം മദ്ധ്യപ്രദേശില്‍ നിന്ന് മത്സരിയ്ക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനോടുള്ള അടുപ്പമാണ് അദ്വാനിയെ മദ്ധ്യപ്രദേശുമായി അടുപ്പിയ്ക്കുന്നത്. ഇത്തരത്തില്‍ അദ്വാനി മണ്ഡലം ഉപേക്ഷിച്ചാല്‍ മോഡി ഗാന്ധിനഗറില്‍ നിന്ന് മത്സരിയ്ക്കാന്‍ സാധ്യതയുണ്ട്.

ബാംഗ്ലൂര്‍ സൗത്ത്

ദക്ഷിണേന്ത്യയിലെ ബിജെപി പ്രവര്‍ത്തകര്‍ മോഡി ബാംഗ്ലൂരില്‍ നി്ന്ന് മത്സരിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ട്. ടെക്്ഹബ്ബായ ഇവിടെ മോഡിയുടെ ജനപ്രീതി വളരെ കൂടുതലാണ്. ദക്ഷിണേന്ത്യയില്‍ ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ മോഡി സന്ദര്‍ശനം നടത്താറുണ്ട്. നന്ദന്‍ നിലേകാനിയായിരിയ്ക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെന്ന് അഭ്യൂഹമുണ്ട്.

അഹമ്മദാബാദ് ഈസ്റ്റ്

അഹമമ്ദാബാദ് ഈസ്റ്റും മോഡിയുടെ മണ്ഡലങ്ങളില്‍ പരിഗണിയ്ക്കപ്പെടുന്നുണ്ട്. എല്‍കെ അദ്വാനിയുടെ അടുത്ത അനുയായി ഹരിന്‍ പാതക് ആണ് ഇവിടെ നിന്നും മത്സരിച്ച് ജയിച്ചത്.

ലഖ്‌നൗ അല്ലെങ്കില്‍ വാരണാസി

തന്റെ വിശ്വസ്തനായ അനുയായി അമിത്ഷായെ ഉത്തര്‍ പ്രദേശിന്റെ ചുതലയേല്‍പ്പിച്ച മോഡി ലഖ്‌നൗല്‍ നിന്ന് മത്സരിയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രദേശത്ത് ഭൂരിഭാഗമുള്ള മുസ്ലീം ജനസംഖ്യ മോഡിയെ പിന്നോട്ട് വലിയ്ക്കുന്നു. ലഖ്‌നൗ അല്ലെങ്കില്‍ വാരണാസിയില്‍ നിന്ന് മോഡി മത്സരിയ്ക്കാനും സാധ്യതയുണ്ട്.

പട്‌ന സാഹിബ്

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിയ്ക്കുകയും മോഡിയെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന നിതീഷ് കുമാറിനെ പാഠം പഠിപ്പിയ്ക്കാന്‍ മോഡി ബിഹാറില്‍ നിന്ന് മത്സരിയ്ക്കാനുള്ള സാധ്യതയുണ്ട്.

സൗത്ത് ദില്ലി

1996 ന് ശേഷം ഒരു തവണ മാത്രമേ സൗത്ത് ദില്ലി ബിജെപിയുടെ കൈയ്യില്‍ നിന്നും നഷ്ടമായിട്ടുള്ളൂ. ബിജെപിയെ എപ്പോഴും വിജയിപ്പിയ്ക്കുന്ന മണ്ഡലമാണിത്. സുഷ്മ സ്വരാജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ മത്സരിച്ച് ജയിച്ചിട്ടുള്ള ഈ മണ്ഡലം മോഡിയ്ക്ക് ലഭിയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം

English summary
Now a national figure, and keen to shed the tag of a regional satrap, he may contest the Lok Sabha elections from a seat outside Gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X