കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി' മത്തിയ്ക്ക് മംഗളൂരുവില്‍ വന്‍ ഡിമാന്റ്

  • By Pratheeksha
Google Oneindia Malayalam News

മംഗളുരു: മത്സ്യം വാങ്ങാനെത്തുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുളള മത്തി ചോദിച്ചു വാങ്ങുകയാണ് മംഗളൂരുവില്‍ .ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്തിയാണ് മോദിയുടെ പേരില്‍ അറിയപ്പെടുന്നത്. മോദി മത്തിയെന്ന പേരു വീണത് എങ്ങനെയെന്നതാണ് രസകരം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വര്‍ഷമാണ ഒമാനില്‍ നിന്ന് ഗുജറാത്ത് തീരത്ത് ഈ മത്തിയെത്തിതുടങ്ങിയത്.

പിന്നീട് മത്തിയ്ക്ക് മോദി മത്തിയെന്ന പേരു വീഴുകയായിരുന്നു. ഒമാനില്‍ നിന്നും ഏറ്റവും അടുത്തുളള ഇന്ത്യന്‍ തീരപ്രദേശം ഗുജറാത്തായതിനാലാണ് മത്തി അവിടെ ഇറക്കുമതി ചെയ്തത്. പൊതുവെ കേരളത്തിലും കര്‍ണ്ണാടകത്തിലുമാണ് മോദി മത്തിയ്ക്ക് ആവശ്യക്കാര്‍ കൂടുതലെന്ന് മത്സ്യക്കച്ചവടക്കാന്‍ പറയുന്നു.

fish2

തുളുവില്‍ മോദി ഭൂട്ടായ് എന്നാണ് ഈ മത്തി അറിയപ്പെടുന്നത്. സാധാരണമത്തിയേക്കാള്‍ വലിപ്പമുളള മോദി മത്തിയ്ക്ക് കിലോയ്ക്ക് 150 രൂപമുതല്‍ 200 രൂപ വരെ കൊടുക്കണം.

English summary
For reasons obvious and unfathomable, the sardines imported from Oman are called Modi Bhutai (in Tulu) or Modi sardines only because the fish consignment first lands on the Gujarat coast. They were imported into India in a big way in the year Narendra Modi took over as Prime Minister, and hence the prefix.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X