നരേന്ദ്രമോദി 2.0: ശിവസേന പ്രതിനിധിയായി അരവിന്ദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ദില്ലി: രണ്ടാം നരേന്ദ്ര മോദിസര്‍ക്കാറില്‍ ശിവസേനയുടെ പ്രതിനിധിയായി അരവിന്ദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അറിയിച്ചു. മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി രണ്ടാംതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നേതാവാണ് സാവത്ത്.
പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അരവിന്ദ് സാവന്തിന്‍റെ പേര് മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിച്ചതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചിരുന്നു. ഏത് വകുപ്പിന്‍റെ ചുമതലയായിരിക്കും അരവിന്ദ് സാവന്തിന് ലഭിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.

മുബൈ പിസിസി അധ്യക്ഷന്‍ മിലിന്ദ് ദേവ്രയ്ക്കെതിരെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അരവിന്ദ് സാവന്ത് രണ്ടാംതവണയും മുബൈ സൗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എംടിഎന്‍എലില്‍ എഞ്ചിനീയറായിരുന്ന സാവന്ത് 1995 ല്‍ വിആര്‍എസ് എടുത്ത ശേഷമാണ് ശിവസേനയില്‍ ചേരുന്നത്.












Click it and Unblock the Notifications