നരേന്ദ്രമോദി 2.0; ഡിവി സദാനന്ദ ഗൗഡ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ദില്ലി: ഡിവി സദാനന്ദ ഗൗഡ രണ്ടാമത് നരേനന്ദ്രമോദി സര്‍ക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദി, രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ക്ക് പിന്നാലെ അഞ്ചാമതായാണ് സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്തത്.
ഒന്നാമത് നരേന്ദ്രമോദി സര്‍ക്കാറില്‍ റെയില്‍വെ,
നിയമകാര്യം, സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ, രാസവസ്തു-വളം എന്നീ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. സദാനന്ദ ഗൗഡ. ബാംഗ്ലൂര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമാണ്. 2011 ആഗസ്റ്റ് 4-ന് ബി എസ് യെദ്യൂയൂരപ്പയുടെ രാജിയെ തുടർന്ന് കർണ്ണാടകയുടെ 26-മത് മുഖ്യമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഭാരതീയ ജനസംഘ പ്രവർത്തകനായാണ് സദാനന്ദ ഗൌഡയുടെ രാഷ്ട്രീയ പ്രവർത്തനാരംഭം. ജനസംഘ പ്രസ്ഥാനത്തിലെ പിളർപ്പിനു ശേഷം അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ അംഗമായി. ബിജെപി. ദേക്ഷിണ കന്നഡ യുവമോർച്ച പ്രസിഡന്റ്, ബിജെപി ദേക്ഷിണ കന്നഡ വൈസ് പ്രസിഡന്റ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന സെക്രട്ടറി, ബിജെപി ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സുള്ള്യയില്‍ 1970 ലാണ് സദാനന്ദ ഗൗഡ ജനിക്കുന്നത്. പിതാവ് വെങ്കപ്പ ഗൗഡ. മാതാവ് കമല. പുട്ടൂർ സെന്റ് ഫിലോമിന കോളേജിൽ നിന്നും സയൻസിൽ ബിരുദമെടുത്ത ഗൗഡി പിന്നീട് ഉഡുപ്പി വൈകുണ്ട ബാലിഗ നിയമ കോളേജിൽ നിന്ന് നിമയത്തില്‍ ബിരുദവും നേടി.












Click it and Unblock the Notifications