കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപിമാർക്ക് മോദിയുടെ താങ്ങ്; കഥയിലൂടെ കാര്യം പറ‍ഞ്ഞ് മോദി..

  • By Anusha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ടീമംഗങ്ങളായ ഇരു സഭകളിലെയും എംപിമാരോട് ദരിദ്രർക്കും കർഷകർക്കും സാധാരണകാർക്കുമായി തുടങ്ങിയ ഗവൺമെന്‍റിന്റെ പദ്ധതികൾ പ്രചരിപ്പിക്കാൻ പറ‍ഞ്ഞത് ഒരു കഥയിലൂടെയാണ്.പാർലമെന്റ് ചേരുന്ന സമയങ്ങളിൽ എംപിമാരുമായുള്ള ആഴ്ച്ചകളിൽ നടത്തുന്ന മീറ്റിംഗില്‍ മോദി എംപിമാരോട് കാര്യമാത്രമായ ഒരു സന്ദേശം കഥയിലൂടെ പറഞ്ഞത്.

തെരുവില്‍ കിടക്കുന്നവരെല്ലാം പിടിച്ചു പറിക്കാരോ.. തെരഞ്ഞെടുപ്പല്ലേ വരാനിരിക്കുന്നത് മാലാ പാര്‍വ്വതിതെരുവില്‍ കിടക്കുന്നവരെല്ലാം പിടിച്ചു പറിക്കാരോ.. തെരഞ്ഞെടുപ്പല്ലേ വരാനിരിക്കുന്നത് മാലാ പാര്‍വ്വതി

ഇതിനെകുറിച്ച് ഒരു മുതിർന്ന ബിജെപി എംപി പറഞ്ഞത് ഇങ്ങനെയാണ്, പ്രധാനമന്ത്രി കഥ പറഞ്ഞവസാനിച്ചപ്പോൾ മീറ്റിംഗിലുണ്ടായ ആർക്കും കഥയുടെ സന്ദേശം മനസിലാകാതിരിന്നില്ല.

modi


മോദി പറഞ്ഞ കഥയിതാണ്..ഒരാൾ ഒമ്പത് ദിവസത്തെ പൂജ ചെയ്യാൻ തീരുമാനിച്ചു.പുരോഹിതൻ മന്ത്രം ചൊല്ലുമ്പോൾ അയാൾ പൂജയ്ക്ക് എല്ലാം ഒരുക്കിവച്ചു.ആ ഗ്രാമത്തിലെ എല്ലാവരും പൂജയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു.എന്നാൽ പൂജയുടെ അവസാന ദിവസമാണ് എല്ലാവരും പങ്കെടുത്തത്.കാരണം അന്നാണ് പൂജയുടെ പ്രസാദം പങ്കുവയ്ക്കുന്നത്.തുടർന്ന് സദ്യയുമുണ്ട്.എല്ലാവരും ദൈവത്തെ വണങ്ങും,സദ്യയും കഴിക്കും, തിരിച്ച് പോകും.മോദി കഥയവസാനിപ്പിച്ചു,അയാൾ കഠിനമായി അധ്വാനിക്കുന്നുണ്ട്.
കഥയുടെ സാരാംശമിതാണ് എംപിമാർ സദ്യമാത്രം കഴിക്കാതെ പൂജയിലും സഹകരിക്കണമെന്ന്.

ഫെബ്രുവരി 16 ന് മോദി പത്ത്,പ്ലസ്ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളെ അഭിസംബോധനചെയ്ത് അടുത്തമാസം വരാനിരിക്കെ പരീക്ഷയെ ശാന്തമായ് അഭിമുഖീകരിക്കണമെന്നും കഠിനാധ്വാനത്തിൽ വിശ്വസിക്കണമെന്നും പറയുന്നതിനിടെയാണ് കഠിനാധ്വാനത്തിന്റെ കഥ പറഞ്ഞത്.മോദി എംപിമാരോട് കുട്ടികളുമായി 'പരിക്ഷ പർ ചർച്ച' നടത്തി കുട്ടികളിലെ പരീക്ഷാപ്പേടി മാറ്റണമെന്നും ആവശ്യപ്പെട്ടു. ബജറ്റിനെക്കുറിച്ച് പ്രതിപക്ഷത്തിൻറെ കുപ്രചാരണം ഒഴിവാക്കാൻ വോട്ടർമാരുമായി സംവദിച്ച് ഇക്കഴിഞ്ഞ ബജറ്റിന്റെ നയങ്ങൾ ജനങ്ങളിലെത്തിക്കണെമെന്നും ആവശ്യപ്പെട്ടു.

ചരിത്ര സന്ദര്‍ശനത്തിനായി മോദി പലസ്തീനിലെത്തി, അഞ്ച് കരാറുകളില്‍ ഒപ്പുവയ്ക്കുംചരിത്ര സന്ദര്‍ശനത്തിനായി മോദി പലസ്തീനിലെത്തി, അഞ്ച് കരാറുകളില്‍ ഒപ്പുവയ്ക്കും

ചായ് പെ ചർച്ച എന്നപോയെ ലഞ്ച് പർ ചർച്ച ആരംഭിക്കണമെന്നും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. ലഞ്ച് മീറ്റുകൾ വലിയ ആർഭാടമല്ലെന്നും ടിഫിൻ മീറ്റുകൾ സംഘടിപ്പിക്കാമെന്നും മോദി പറഞ്ഞു.പങ്കെടുക്കുന്നവർ അവരുടെ ടിഫിനുമായ് വന്ന് ഗവൺമൻറ് നയങ്ങളും ബജറ്റ് നയങ്ങളും ചര്‍ച്ചചെയ്യാമെന്നും മോദി പറഞ്ഞു.സമൂഹത്തിലെ എല്ലാ വിഭാഗവുമായി ഇത്തരം ചർച്ചകൾ വേണമെന്നും പറഞ്ഞു.

ബിജെപി എംപിമാർക്ക് മോദിയുടെ പേരിലുള്ള അൺ ബീറ്റബിൾ ഗ്ലോബൽ ലെജൻറ് എന്ന ബുക്ക് ലെറ്റും കൈമാറി. വേൾ‍ഡ് ഇക്കണോമിക് ഫോറത്തിൽ 5 രാജ്യാന്തര പത്രങ്ങളിൽ വന്ന പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗി സമാഹരിച്ചതാണ് പുസ്തകത്തിൽ.

എംപിമാരോട് ബൂത്തബതല ചർച്ചകള്‍ നടത്താനും ഗവൺമെൻറ് പദ്ധതികൾ പ്രചരിപ്പിക്കാനും പറഞ്ഞു.ബിജെപി എംപിമാർ ഗവൺമെന്‍റിന്‍റെ അധ്വാനം കൺക്കിലെടുക്കാത്തതാണ് ഇതിന് കാരണം.എംപിമാരുടെ നിലവാരത്തിനനുസരിച്ചാകും 2019 തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം.

English summary
PM Modi told the MPs that they need to create a more interaction opportunity with voters and convey the policies and proposals in the budget (the Last full budget before 2019 LS polls) as the opposition was "spreading falsehood"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X