ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ തരാം:മോദി
ശ്രീനഗര്‍: ദുരന്ത ഭൂമിയിലെ മക്കള്‍ക്ക് ഒരു ആശ്വാസവും ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരില്‍ എത്തി. കശ്മീരിലെ ജനങ്ങളുടെ സങ്കടങ്ങള്‍ പങ്കിടുന്നതിനൊപ്പം മോദി കശ്മീരില്‍ കൊണ്ടുവരേണ്ട വികസനങ്ങളെ പറ്റിയും ജനങ്ങളെ അറിയിച്ചു. ഈ ദുരന്തങ്ങളും പ്രശ്‌നങ്ങളും അവസാനിക്കണമെങ്കില്‍ നിങ്ങള്‍ എനിക്കൊരു അവസരം തരൂ എന്നാണ് മോദി ജനങ്ങളോട് പറഞ്ഞത്.
ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചാല്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാകും എന്നാണ് മോദി പറഞ്ഞത്. കശ്മീരിലെ ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ തരാമെന്നും മോദി വാഗ്ദാനം ചെയ്തു. കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ ചൂട് മാറുന്നതിനു മുന്‍പായിരുന്നു മോദിയുടെ ഈ സന്ദര്‍ശനം. അതുകൊണ്ടു തന്നെ കനത്ത സുരക്ഷ ആണ് മോദിക്കായി ഒരുക്കിയത്. നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റിത്തരാന്‍ തനിക്ക് കഴിയുമെന്നും നിങ്ങള്‍ എനിക്ക് തരുന്ന സ്‌നേഹം പലിശ സഹിതം ഞാന്‍ തിരിച്ചുതരുമെന്നും മോദി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വികസനം ആണ് തന്റെ ലക്ഷ്യം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പാത പിന്തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് തന്റെ ലക്ഷ്യം. പരമ്പരാഗത കശ്മീരി വേഷത്തിലാണ് മോദി റാലിയെ അഭിസംബോധന ചെയ്യാന്‍ എത്തിയത്. ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം നല്‍കാനും മോദി കശ്മീരി തയോട് അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു


Click it and Unblock the Notifications