കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ മതമെന്ത്, മോദി തന്നെ പറയുന്നു

Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെ നയിക്കുന്നത് ഹിന്ദുത്വ ആശയങ്ങളാണോ. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍പ്പിന്നെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണോ. എന്താണ് ബി ജെ പി സര്‍ക്കാരിന്റെ മതം. ഘര്‍ വാപസിയും പള്ളികള്‍ക്ക് നേരെയുള്ള ആക്രമണവും എന്തിന്റെ ലക്ഷണങ്ങളാണ്... പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി ജെ പിയോടും ചോദ്യങ്ങള്‍ തീരുന്നില്ല.

എന്നാല്‍ നരേന്ദ്ര മോദി തന്നെ പറയുന്നു. തന്റെ സര്‍ക്കാരിന് ഒരു മതം മാത്രമേയുള്ളൂ. അത് ഇന്ത്യയുടെ വികസനമാണ്. ഇന്ത്യയെ ആദ്യമെത്തിക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതി - ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

narendra-modi

പ്രസിഡണ്ട് പ്രണബ് മുഖര്‍ജി സംസാരിച്ച് നിര്‍ത്തിയതിന് പിന്നാലെയാണ് മോദി സഭയെ അഭിമുഖീകരിച്ചത്. രാഷ്ട്രപതി നല്‍കുന്ന പിന്തുണയ്ക്ക് മോദി നന്ദി പറഞ്ഞു. തുടര്‍ന്നും അദ്ദേഹത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമം കയ്യിലെടുക്കാനോ വളച്ചൊടിക്കാനോ ആര്‍ക്കും കഴിയില്ല.

ഐക്യത്തിലാണ് ഈ സര്‍ക്കാരിന്റെ വിശ്വാസം. എല്ലാ സമുദായങ്ങളും ഐക്യത്തോടെ കഴിയണം. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടണം. കൊടിയുടെ നിറമല്ല ഈ സര്‍ക്കാരിനെ മുന്നോട്ട് നയിക്കുന്നത്. ദേശീയപതാകയുടെ ത്രിവര്‍ണമാണ് നമ്മളുടെ ശക്തി. ആഗസ്ത് 15 ന് പ്രഖ്യാപിച്ച ജന്‍ ധന്‍ യോജന വിജയകരമായി പൂര്‍ത്തീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോഴേക്കും ടോയ്‌ലെറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് അടുത്ത ലക്ഷ്യം.

English summary
Prime Minister Narendra Modi on Friday said that his government is trying to address old problems which it had inherited from the previous UPA government. He was speaking on the motion of thanks to the President's Address in the Lok Sabha. During his speech, PM at several times took clear shot at Opposition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X