കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രണബ് അന്ന് പ്രധാനമന്ത്രിയായിരുന്നെങ്കില്‍...'

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഗാന്ധികുടുംബം രണ്ട് തവണ പ്രധാനമന്ത്രി പദം നിഷേധിച്ചെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. പ്രണബ് പ്രധാനമന്ത്രിയാകാന്‍ മോഡി ആഗ്രഹിച്ചിരുന്നോ എന്നാണ് ഇപ്പോള്‍ സംശയം. ആണെന്ന് തോന്നുന്നു. പ്രണബ് മുഖര്‍ജി അന്ന് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യം രക്ഷപ്പെടുമായിരുന്നെന്നാണ് മോഡി പറയുന്നത്.

ഗാന്ധികുടുംബം രണ്ട് തവണയാണ് പ്രണബിന് പ്രധാനമന്ത്രി പദം നിഷേധിച്ചത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സ്വാഭാകമായും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പ്രണബ് മുഖര്‍ജിക്കായിരുന്നു പ്രധാനമന്ത്രി പദം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജീവ് ഗാന്ധിയാണ് അന്ന് പ്രധാനമന്ത്രിയായത്. കൊല്‍ക്കത്തയില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഡി.

Pranab Mukherjee, Modi

പ്രണബ് അന്ന് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിനത് ഗുണം ചെയ്യുമായിരുന്നെന്ന് മോഡി പറഞ്ഞു. എന്നാല്‍ ഗാന്ധി കുടുംബം അതിന് തയ്യാറായില്ല. രാജീവ് ഗന്ധി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി എന്ന നിലയില്‍ പ്രണബ് മുഖര്‍ജിയ്ക്ക് ഒരു പ്രധാനമന്ത്രിസ്ഥാനം നല്‍കിയില്ലെന്ന് മോഡി ചൂണ്ടിക്കാണിച്ചു.

സമാനമായ സംഭവമാണ് 2004ലും സംഭവിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ അന്നും പാര്‍ട്ടി തയ്യാറായില്ല. പകരം മന്‍മോഹന്‍ സിഗിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നെന്ന് മോഡി പറഞ്ഞു.

English summary
Narendra Modi takes on Congress, says it denied deserving Pranab Mukherjee the PM's chair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X