കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകീയം, മുന്നറിയിപ്പും മുന്നൊരുക്കങ്ങളും ഇല്ലാതെ പാകിസ്താനില്‍ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

Google Oneindia Malayalam News

ദില്ലി: അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലേയ്ക്ക് മടങ്ങും വഴി പാകിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്താനൊരുങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാഹോറില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടെയാണ് താന്‍ പാകിസ്താന്‍ സന്ദര്‍ശിയ്ക്കുന്നതെന്നും മോദി ട്വീറ്റ് ചെയ്തു.

പാക് പ്രധാനമന്ത്രി നവാശ് ഷെരീഫുമായി മോദി കൂടിക്കാഴ്ച നടത്തും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയ്ക്ക് ശേഷം പാകിസ്താനില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഡിസംബര്‍ 25 ന് ഉച്ചയ്്ക്ക് ശേഷം നവാസ് ഷെരീഫിനെ കാണുമെന്നാണ് മോദിയുെ ട്വീറ്റ്. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താനില്‍ സന്ദര്‍ശനം നടത്തുന്നത്. അതും തികച്ചും അപ്രതീക്ഷിതമായി.

Modi

2016ല്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി പാകിസ്താനില്‍ എത്തുമെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. അതേ സമയം സുരക്ഷ കാരണങ്ങളെത്തുടര്‍ന്ന് മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം രഹസ്യമാക്കി വച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രചരിയ്ക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഒരു നിര്‍ണായക ഇടപെടലായിട്ടാണ് മോദിയുടെ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.

English summary
PM Modi Says Looking Forward To Meeting Nawaz Sharif In Lahore Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X