Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാസഖ്യം ജാതി രാഷ്ട്രീയം കളിക്കുന്നു, ഫലം വന്നാല്‍ തമ്മില്‍ തല്ലും, പ്രതിപക്ഷത്തിനെതിരെ മോദി

ലഖ്‌നൗ: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ വിദേശത്ത് ഏതെങ്കിലും ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് അത് തെളിയിക്കാന്‍ മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. അഴിമതിക്കറ പുരണ്ട മഹാസഖ്യം എനിക്ക് ബിനാമി സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തട്ടെ, ഫാം ഹൗസ്, ഷോപ്പിംഗ് കോംപ്ലക്‌സ്, ഇനി അഥവാ വിദേശ ബാങ്കുകളില്‍ നിക്ഷേപണമുണ്ടെന്നോ കണ്ടെത്തട്ടെ, ആഢംബര കാറോ വിദേശത്ത് സ്വത്തുക്കളോ ഉണ്ടെന്ന് അവര്‍ കണ്ടെത്താനായി വെല്ലുവിളിക്കുകയാണെന്നും മോദി പറഞ്ഞു.

1

താന്‍ രാജ്യത്തെ ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ നിന്നാണ് വരുന്നത്. എന്നാല്‍ എന്റെ ജാതിയല്ല, മറിച്ച് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് താല്‍പര്യമെന്നും മോദി പറഞ്ഞു. എന്നെ അസഭ്യം പറയുന്ന മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ വോട്ടെടുപ്പില്‍ തക്ക മറുപടി നല്‍കുമെന്ന് മോദി പറഞ്ഞു. അവര്‍ ജാതി രാഷ്ട്രീയം കളിച്ച് പണക്കാരാവുകയാണ്. ബംഗ്ലാവുകളും കൊട്ടാരങ്ങളും അവര്‍ക്കും ബന്ധുക്കള്‍ക്കുമായി നിര്‍മിച്ചെന്നും മോദി ആരോപിച്ചു.

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പരസ്പരം പോരടിച്ചിരുന്നവരാണ്. പരസ്പരം അസഭ്യം പറഞ്ഞിരുന്നുവരാണ്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഇവരുടെ തനിസ്വഭാവം അറിയാം. തമ്മിലടി അപ്പോള്‍ തുടങ്ങുമെന്നും മോദി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി മായാവതിയേക്കാളും അഖിലേഷ് യാദവിനേക്കാളും കൂടുതല്‍ കാലം ഇരുന്നിട്ടുണ്ട്. താന്‍ മത്സരിക്കുകയും മറ്റുള്ളവരെ മത്സരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ ജാതിയുടെ സഹായം തേടിയിട്ടില്ലെന്നും മോദി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസും ആര്‍ജെഡി സഖ്യത്തിന് വോട്ട് ചെയ്താല്‍ അവര്‍ ഇന്ത്യയെ ഇരുട്ടിലേക്ക് തള്ളിയിടുമെന്നും മോദി ആരോപിച്ചു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് ബിജെപിയുടെ നയം. മഹാസഖ്യം ജാതി അവരുടെ സ്വന്തമാണന്ന് കരുതുകയാണ്. മഹാസഖ്യത്തെ അധികാരത്തിലെത്തിച്ചാല്‍, സൈന്യത്തെ കല്ലെറിയുന്നവര്‍ക്ക് അതിനുള്ള ലൈസന്‍സ് നല്‍കുമെന്നും മോദി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+